Sunday, 20 April 2014

Homily at Poonthura 20.04.2014....

തോമസ്‌ അപോസ്തലന്‍
[തിരുനാള്‍ കൊടിയേറ്റ് – പ്രസംഗം... പൂന്തുറ – 20.04.2014]
വിശ്വാസത്തിന്‍റെ വിത്ത്‌ പാകിയ തോമസ്‌... Mt 13:1-9

വേറിട്ട വ്യക്തിത്വം: ശിഷ്യന്മാരില്‍ ഒരുവന്‍/ പത്രണ്ട് പേരില്‍ ഒരുവന്‍ ആണെങ്കിലും വ്യത്യസ്തനായ ഒരുവന്‍... (Mk 3:18; Jn 11:16; 20:27 and 21:2) 1/12=8.3%)
-          ഭാരത-പൌരസ്ത്യ-സഭയുടെ പിതാവ്...!  
-          അവനോടൊപ്പം (യേശുവിനോടൊപ്പം) മരിക്കാന്‍ നമുക്കും പോകാം’ (Jn 11:16) എന്ന് ധീരമായി പറഞ്ഞവന്‍..
-          ‘അവന്‍റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വൈക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വഷിക്കുകയില്ല.’  (Jn 20:25) എന്നവന്‍...
ഉയിര്‍പ്പ്: ആദ്യത്തെ പ്രഘോഷണം (Acts 2:24, 32 and 36) ഒരുപക്ഷെ എക്കാലത്തെയും...
വ്യര്‍ദ്ധമാവാമായിരുന്ന വിശ്വാസം.... (I Cor 15:14, 17 and 19):
മറ്റുള്ളവര്‍ക്കും സംശയമുണ്ട്‌... (Mt 28:17-സംശയിച്ചു...; Mk 16:11, 13- വിശ്വസിച്ചില്ല; Lk 24:11- കെട്ടുകഥ പോലെ...അവര്‍ അവരെ വിശ്വസിച്ചില്ല...)
-          എന്നാല്‍ തോമസ്‌ മാത്രമേ ചോതിക്കാന്‍, വെല്ലുവിളിക്കാന്‍ ധൈര്യപെട്ടുള്ള്... അതിനുള്ള പ്രതിഫലം സുന്ദരമൊരു വിശ്വാസ  പ്രക്യാപനമായിരുന്നു...
-          അദ്ദേഹം സംശയിച്ചത് പ്രബോധന സാരത്തെയാണ് (Acts 2:24, 32 & 36); വിശ്വാസ അടിത്തറയെയാണ് (ICor 15:14, 17 &19)...
നമ്മളും വ്യത്യസ്തരാവണം... ആണ്.... എന്തിലെന്നെ ഇനി ചോദ്യമുള്ളൂ... അതെ, പിന്നാക്കാവസ്ഥയില്‍... സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, ശുചിത്വ മേഖലകളില്‍...!
ഇത് മാറണമെങ്കില്‍ നാമും അദ്ദേഹത്തെപോലെ ധീരരും ധൈര്യശാലി കളു മാവണം... ചോദ്യം ചെയ്യുന്നവരാകണം... പുതിയ കണ്ടെത്തലുകളുമായിട്ടു പുതിയ മേഖലകള്‍ കീഴടക്കുന്നവരാകണം...
ഇത്തരം തിരുനാളുകള്‍ അതിനു നമ്മെ പ്രേരിപ്പിക്കണം.. വെല്ലുവിളിക്കണം... അല്ലാതെ വ്യര്‍ദ്ധമായ ആചാരമോ, ആഘോഷമോ ആവരുത്... അത് മാത്രമാക്കി അധപ്പതിച്ചവരാണ് നമ്മള്‍... ഇനിയെങ്കിലും യേശുവിന്‍റെ ഉയിര്‍പ്പിനെ സൂചിപ്പിക്കുന്ന ഉയിര്‍ത്തെഴുന്നെല്‍പ്പായി നമ്മുടെ സമുദായം മാറട്ടെ...
പള്ളികളും പള്ളിമേടകളും കുരുശടികളും വേണ്ടെന്നല്ല, പിന്നയോ അതിനെക്കാളുപരി പള്ളിക്കൂടങ്ങള്‍, പരിസര ശുചിത്വ സംവിതാനങ്ങള്‍ എന്നിവ അടിയന്തിരമായി ഏര്‍പ്പെടുത്താം.. അഭിമാനിതരായി ജീവിക്കാം... ചേരി സമാനതകള്‍ ഉപേക്ഷിക്കാം... ശ്രേഷ്ഠ ജനമായിത്തീരാം.. നാം ‘തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണെന്ന്’ (I Pet 2:9) മറക്കാതിരിക്കാം..നമ്മുടെ ബലം നമുക്ക് തിരിച്ചറിയാം... ആരെക്കാളും മോശമല്ലെന്ന് തിരിച്ചറിയാം..

-          ചരിത്രത്തിന്‍റെ പിന്‍ബലം ഇല്ലെങ്കിലും, ശക്തമായ ചില പാരമ്പര്യങ്ങള്‍ അദ്ദേഹം ഭാരതത്തില്‍ വന്നതായി വിശ്വസിക്കുന്നു...
-          വാസ്കോ ഡാ ഗാമയും കൂട്ടരും ഇവിടെ എത്തുംപോള്‍ത്തന്നെ ക്രൈസ്തവ സാന്നിത്യം ഇവിടെ ഉണ്ടായിരുന്നതായി തെളിവുകള്‍ ഉണ്ട്...
-          അത് അപോസ്തലന്‍ തോമസോ അതോ സിറിയയിലെ കച്ചവടക്കാരന്‍ തോമയോ എന്നത് വ്യക്തമല്ല..
-          പക്ഷെ സുറിയാനി വിഭാഗം അപോസ്തലന്‍ ഇവിടെ വന്നതായോക്കെ വിശ്വസിക്കുന്നു...
വചനം/വിശ്വാസം/സുവിശേഷം...
-          എങ്കില്‍ അദ്ദേഹം ഉറപ്പായും വചന-വിശ്വാസ-വിത്ത്‌ വിതച്ചിട്ടുണ്ടാവും...
-          എങ്കില്‍ ആ വിത്ത്‌ വീണത്‌ എവിടെയാണ്, വഴിയരികിലോ, പാറ പ്പുറത്തോ, മുള്‍പടര്‍പ്പിലോ, നല്ല നിലത്തോ? നല്ല നിലത്താണെങ്കില്‍ വിളവെത്ര?
***‘...ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?... സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം?’(Rom 10:14-15).
-          കേട്ടിട്ട് വിശ്വസിക്കാത്തവന്‍... കണ്ടാലേ വിശ്വസിക്കു എന്ന് ശടിച്ഛവന്‍..
സുവിശേഷം: ‘സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.’ (Mk 1:15) ‘...ദരിദ്രരരെ സുവിശേഷം അറിയിക്കാന്‍...എന്നെ അഭിഷേകം ചെയ്തിരിക്കുന്നു... ബന്ധിതര്‍ക്ക് മോചനവും.. അന്ധര്‍ക്ക് കാഴ്ച..അടിച്ചമര്‍ത്തപെട്ടവര്‍ക്ക് സ്വാതന്ത്ര്യം...’ (Lk 4:18-19)
സുവിശേഷം-ദൈവരാജ്യം:
-          ശിഷ്യന്മാര്‍ യേശുവിനെ പ്രഘോഷിച്ചു...
-          യേശുവാണ് സുവിശേഷം....
-          യേശു കര്‍ത്താവും ദൈവവുമാണ്...  
-          യേശുവിന്റെ ദൈവരാജ്യം വരണമേ എന്ന് പ്രാര്തിക്കുന്നതോടൊപ്പം പ്രവര്‍ത്തിക്കാം...
-          നമ്മുടെ സാഹചര്യം ദൈവരാജ്യ സാഹചര്യമാണോ.... അല്ലെങ്കില്‍ അത് എങ്ങനെ സാധ്യമാക്കാം...
-          നീതി... സ്നേഹം.. സമത്വം...സാഹോദര്യം... (പുറപ്പാട്... മത്തായി.... യോഹന്നാന്‍..)

വ്യാഖ്യാനമുള്ള ഉപമ:
രണ്ടു കൂട്ടം ശ്രോധാക്കള്‍: ശിഷ്യന്മാരും ഫരിസേയരും....
നാല് തരം സ്വീകാര്യത: ഒന്നുമുതല്‍ മൂന്നു വരെ പ്രത്യക്ഷത്തില്‍ സ്വീകരിച്ചിട്ടു ഉപേക്ഷിക്കുന്നവര്‍ - ഫരിസേയര്‍ (ഇരട്ട താപ്പു നിലപാട്)
നാലാമത്തേത്- വ്യത്യസ്ത ഫലം നല്‍കുന്നവര്‍ - ശിഷ്യന്മാര്‍...


അഡ്വ. (ഫാ). പങ്ക്രെഷ്യസ്. അ

18.04.2014

No comments: