Wednesday, 24 December 2014

இந்திய-நேப்பாள எல்லை...


செல்லங்கள்... செல்வங்கள்...


ஆசீர்... அழகு...


அன்றும் இன்றும்...


அம்மா-அப்பா...



To a good friend as reply...

പ്രിയ ബഹു. അലോഷ്യസ്,

ഒരുപാടൊരുപാട് നന്നിയുണ്ട് ഈ സുദീര്‍ഘ സ്നേഹത്തിന്, അതിന്‍റെ വര്‍ഷം തെറ്റാതെയുള്ള ക്രിസ്തുമസ്-നവവത്സര ആശംഷകള്‍ക്ക്... ഇത്രയ്ക്കും എന്തു നന്മയാണ് ഞാന്‍ ചെയ്തത്! ഈ സ്നേഹത്തിനു മുന്‍പില്‍ ഒരുപാട് ചെറുതാകുംപോലെ തോന്നുന്നു... ഈ നന്മ അനുകരിക്കേണ്ടാതാണ് എന്നു കരുതുന്നു... ഇതിനു നന്ദി എത്ര പറഞ്ഞാലും മതിയാവില്ലാ... അത് ജീവിച്ചു തീര്‍ക്കേണ്ട ഒന്നാണെന്നും മനസ്സിലാക്കുന്നു... നന്ദി... നന്ദി!

അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? നന്നായിരിക്കുന്നു എന്നുതന്നെ കരുതട്ടെ... അതിനായി പ്രാര്‍ഥിക്കുന്നു. എനിക്കും സുഖം... ഇടവക ഉത്തരവതിത്വം മതിയാക്കി, ചെറിയതോതിലുള്ള, ഇടവകകളുടെ രേഖകള്‍ തയ്യാറാക്കല്‍, സംരക്ഷിക്കല്‍ മുതലിയവയുടെ മേല്‍നോട്ടം, അജപാലന സംവിധാനങ്ങള്‍ക്ക് വേണ്ട പ്രവര്‍ത്തകരെ പരിശീളിപ്പിക്കള്‍ എന്നീ  രൂപത ജോലികളും വൈദീക ക്ഷേമ ബോര്‍ഡിന്‍റെ ഉത്തരവാതിത്വവും നിലവില്‍ നിര്‍വഹിക്കുന്നു. കൂടാതെ കോടതികളിലും പോകുന്നുണ്ട്... പിന്നെ വായനയും...

വീട്ടില്‍ എല്ലാവര്‍ക്കും എന്‍റെ എളിയ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുമല്ലോ... ഒപ്പം ഹൃദ്യമായ ക്രിസ്തുമസ്-നവവത്സര മംഗളങ്ങളും ഹൃദയപൂര്‍വം നേരത്തെ... നന്ദിയോടെ, സ്നേഹത്തോടെ,

പങ്ക്രെഷ്യസ്.
23.12.14





Xmas greetings to two little friends...

Dear Arya, Ajay, Sobha teacher and Ashok,

It is Christmas time again…
There are attempts at
Stealing its importance
In the pretext of good governance…
But the relevance of love
Will remain ever as long as
We are selfish and
Oppressive thereby…

‘அன்பே சிவம்’, God is love…
In Jesus we have seen
The extent of love…
Let us love like him
As for as we can and
Make our planet a lovely
Place to inhabit, which
Again Jesus called
‘The Kingdom of Go’,
‘രാമ രാജ്യം’

For this children have to
Grow like Jesus ‘in age and
Wisdom and in favour with
God and man,’ and that is
My wish for Arya and Ajay
On this Christmas and
The Coming New Year
And for you Sobha teacher
And Ashok to help them
Realize that ideal of
Becoming great to serve
Humanity at large…

Happy Christmas and New Year!

Pancretius
20.12.2014


പ്രിയ അച്ചന്മാരെ, സഹോദരിമാരെ, സുഹൃത്തുക്കളെ,

ആദ്യമേ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്-നവവത്സര ആശംഷകള്‍ നേരട്ടെ... ഒരേ വീട്ടില്‍ താമസിക്കുന്ന ഒരാള്‍ മറ്റുള്ളവര്‍ക്ക് ഇങ്ങനെ ഒരു കത്തെഴുതുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടേക്കാം... അതിനുള്ള മറുപടി ഒന്നാലോചിച്ചാല്‍, അല്ലെങ്കില്‍ തുടര്‍ന്ന് വായിച്ചാല്‍ ആര്‍ക്കും മനസ്സിലാവും എന്നു കരുതുന്നുന്നു...

നമ്മുടെ ഈ ഭവനം വൃദ്ധരും രോഗികളുമായുള്ള വൈദീകര്‍ക്ക് വേണ്ടിയുള്ളതാണ് എന്നതില്‍ സംശയം ഉണ്ടാവില്ലല്ലോ. പിന്നെ അവരെ പരിചരിക്കുന്ന സഹോദരിമാരും അവരെ സഹായിക്കുന്നവരും... ഈ ഭവനം ഒരു ഇടവക അതിര്‍ത്തിയിലായതുകൊണ്ടും ആ ഇടവകയ്ക്ക് ഒരു വൈദീക ഭവനം ഇല്ലാത്തതുകൊണ്ടും അതിന്‍റെ വികാരികൂടി ഇവിടെ താമസിക്കുന്നു. പിന്നെ, ഈ അടുത്ത കാലത്തായി ചില വൈദീകര്‍ കുറെ ദിവസങ്ങള്‍ താമസിച്ചു പോകുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനുള്‍പ്പടെ രണ്ടു വൈദീകര്‍ ഇവിടെ സ്ഥിര താമസക്കാരുമാണ്. കൂടാതെ വന്നു പോകുന്ന രണ്ടു സഹായികളും, താമസിക്കുന്ന ഒരു സഹോദരനുമുണ്ടല്ലോ...

നമ്മള്‍ ഇതുവരെയായിട്ട് ഊണ് മേസയിലൊഴിച്ചു ഒന്നിച്ചു വരാറില്ല. അവിടെയും ആരും ആരുടേയും ക്ഷേമം അന്വേഷിക്കയോ കരുതല്‍ പങ്കുവയ്‌ക്കയോ ചെയ്യാറില്ല... ഇവിടുത്തെ അന്തേവാസികളായ വൈദീകര്‍ ഏതാണ്ട് തങ്ങളുടെ മുറികളില്‍ അടയ്ക്കപ്പെട്ടവരാന്... ഏറിയാല്‍ ഒന്നു അപ്പുറത്തുള്ള ആരാധന ചാപ്പലില്‍ പോയാല്‍ ആയി. അവര്‍ക്ക് സംസാരിച്ചിരിക്കാന്‍ ആരുമില്ല... ആരും അങ്ങോട്ട്‌ ചെല്ലാരുമില്ല...

ഈ എകാന്തര്‍ക്ക് ഒരുപക്ഷെ ഒന്നു സംഭാഷിക്കാനുള്ള ഏക അവസരവും സ്ഥലവും നമ്മുടെ ഊട്ടു മുറിയായിരിക്കും... അത് നമുക്ക് നിഷേധിക്കാമോ... ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ കഴിച്ചുപോകയാണ് പതിവ്... അതിലും മോശമായ ഒരു അവസ്ഥ, ഒരു സൌഹൃത സംഭാഷണത്തിനുള്ള വാതായനങ്ങള്‍പോലും അടച്ചുകളയുന്ന രീതിയിലുള്ള ടെലെവിഷന്‍ പരിപാടിയും, അതിന്‍റെ അനുബന്ധ കൈകാര്യം ചെയ്യലും... ഇത്തരം സമീപനത്തെ ഈ അടുത്ത കാലത്ത് പരിശുദ്ധ പിതാവുപോലും വിമര്‍ശനാത്മകമായി കാണുകയുണ്ടായി...

അവരെ നാം കുറേക്കൂടി പരിഗണിച്ചുകൂടെ? ഊട്ടുമേശയെ സൌഹൃദ സംഭാഷണത്തിന്‍റെ, പൊട്ടിച്ചിരിയുടെയൊക്കെ വേദിയാക്കി അവരെ ജീവിതത്തിന്‍റെ ആവുന്ന നിറവിലേക്ക് നയിച്ചുകൂടെ... ഊട്ടുമുറിക്കു പുറമേ നല്ല ഒരു റിക്രിയേഷന്‍ സൌകര്യവും ഒരുക്കിക്കൂടെ... വേണമെങ്കില്‍ അവിടെ ടി വി പ്രതിഷ്ടിക്കാവുന്നതല്ലേ ... കൂടാതെ ഇന്ടൂര്‍-ഗയിംസ് സൌഹര്യവും, പത്ര മാസികകളും ഒരുക്കാവുന്നതല്ലേ... പത്ര മാസികകളെ സ്വന്തം മുറികളില്‍ കൊണ്ടുപോകാതിരിക്കാം... അവര്‍ക്ക് പരസ്പരം കളിക്കാനും, കളിയാക്കാനും, മത്സരിക്കാനും, ചിരിക്കാനുമൊക്കെ സാഹചര്യം ഒരുക്കാം... അത് അവരെ കൂടുതല്‍ ഉന്മേഷവാന്‍മാരാക്കില്ലേ...

അതുപോലെ, ബലിയര്‍പ്പണം, പ്രാര്‍ത്ഥന എന്നീ വേളകളിലും ഒരാള്‍ മാത്രം എന്നും നേതൃത്വം ഏറ്റുടുക്കാതെ മറ്റുള്ളവര്‍ക്കും അവസരം കൊടുക്കുകയല്ലേ വേണ്ടത്... നമ്മെപ്പോലെ അവര്‍ക്കും ആഗ്രഹം ഉണ്ടാവില്ലേ... എന്തുകൊണ്ട് അവരുടെ വികാരങ്ങള്‍ നാം അറിയുന്നില്ല, അംഗീകരിക്കുന്നില്ല... അവസരം കൊടുക്കുന്നില്ല... ദിവ്യബലിയും പ്രാര്‍ത്ഥനകളും കുറേക്കൂടി സജീവമാക്കിക്കൂടെ... പങ്കാളിത്ത സ്വഭാവം ഉള്ളതാക്കിക്കൂടെ... യാമ പ്രാര്‍ത്ഥനകളും മറ്റുമൊക്കെ എല്ലാവരെയും പങ്കെടുപ്പിക്കുന്ന രീതിയില്‍ ആക്കണ്ടേ...

അല്ലാതെ നാം അടഞ്ഞ മുറികളില്‍ അടഞ്ഞു കിടക്കെണ്ടാവരാണോ... അങ്ങനെ യേശു വാഗ്ദാനം ചെയ്ത ജീവന്‍റെ നിറവിനെ നിഷേധിക്കണമോ? ഉള്ള വേദനയും ഏകാന്തതയും പങ്കു വച്ചാല്‍ കുറയില്ലേ, സന്തോഷം പങ്കുവച്ചാല്‍ ഇരട്ടിക്കില്ലേ... പിന്നെ എന്തിനു നാം ഇങ്ങനെ പരസ്പരം കരുതല്‍ ഇല്ലാതെ, നിര്‍നിമേഷരായി കഴിയുന്നു...

കൂടെക്കൂടെ നമുക്ക് ഒത്തു വരാനും, സന്തോഷം പങ്കു വയ്ക്കാനും കഴിയണം... ഈ ഭവനത്തെ സജീവ ഭാവനമാക്കണം...സന്തോഷ ഭവനമാക്കണം... അതിനായി നല്ല പരിപാടികളും ആസൂത്രണം ചെയ്യാം, വല്ലപ്പോഴുമുള്ള ചെറിയ ഉല്ലാസ യാത്രകളുള്‍ പ്പെടെ...

വരും വര്‍ഷം നന്മയുടെ, സന്തോഷത്തിന്‍റെ, നിറജീവന്‍റെ വര്‍ഷമാവട്ടെ എന്നാശിക്കാം, അതിനായി പ്രാര്‍ത്തിക്കാം, സര്‍വ്വോപരി പ്രവര്‍ത്തിക്കാം... അതിനായി പരസ്പരം കരുതാം... സ്നേഹിക്കാം... ധാരണയോടെ സഹായിക്കാം, ശുശ്രൂഷിക്കാം... ഹൃദ്യമായ ക്രിസ്തുമസ്-നവവത്സര ആശംഷകള്‍!

സ്നേഹത്തോടെ, - പങ്ക്രെഷ്യസ് 


(This letter was shown to James Culas for his comments and he asked me not to give it the inmates as it was intended, telling that it would hurt... then how else to put matters across...!) 
(‘Beth-shalom’, Priests’ Home, Kumarapuram. 22.12.2

A write up for Jenet Baburaj (Family Tree)

8.12.14
ഹായ്, തീയോന്‍സ്-രത്തിന പടുവൃക്ഷമേ
കാണുന്നില്ലേ നിന്‍ മക്കളാം ശിഖരങ്ങളെ
നിറയെ തളിരും കായും കനിയുമായ്
പൂത്തുലഞ്ഞു പന്തലിച്ചു നില്‍ക്കുന്നത്...
     ഋതുക്കളും കാലങ്ങളും കഴിഞ്ഞുവെങ്കിലും
     ശാഖോപശാകകള്‍ പൊട്ടിവിടര്‍ന്നുവെങ്കിലും  
     ഒന്നും കരിഞ്ഞില്ല, കൊഴിഞ്ഞില്ല എന്നല്ല 
     നിറയെ തളിരും മലരും കായും കനിയുമായ്
     നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നത് കണ്ടുവോ...   
തായ്ത്തണ്ടിലെ ശിഖരങ്ങള്‍ ആറു - അവ  
എല്ലാം പൂത്തു പൂവണിഞ്ഞു നില്‍ക്കുന്നു
എണ്ണം പറഞ്ഞാല്‍ ഇരുപത്തിയെട്ടു
എന്തിനുവേണം ഇനിയെന്നോ...
ഇല്ല, മതിയായില്ല ഇനിയും വരുന്നു
എണ്ണാമെങ്കില്‍ എണ്ണിക്കോ എന്നപോല്‍...
     നിങ്ങള്‍തന്‍ ശാഖകള്‍
     തണലേകി കുളിരേകി
     പറവകള്‍ക്ക് അഭയമായ്‌
     ക്ഷീണിതര്‍ക്ക് ആശ്വാസമായ്
     ആകാശം മുട്ടെ വളരട്ടെ...
നിങ്ങള്‍തന്‍ മക്കളെല്ലാം
കുറവിലും നിറകാണുന്നവര്‍
നിങ്ങള്‍ക്കഭിമാനിക്കാം
നിര്വൃതിയടയാം...
നിങ്ങളെയോര്‍ത്തു അഭിമാനിക്കുന്നു
നന്നിയര്‍പ്പിക്കുന്നു നല്ല ദൈവത്തിനു
     നിങ്ങള്‍തന്‍ സ്മരണ നിലനിര്‍ത്തും
     നിങ്ങള്‍തന്‍ വിശ്വാസ-മൂല്യങ്ങള്‍
     ജീവിച്ചുകൊണ്ട്....
-           ജെനെറ്റ് ബാബുരാജ്

     

Xmas Greetings... a reply

“Come Jesus, the Son of man
Who came ‘not to be served but
To serve’ and to give your life
As a ransom for many… (Mt 20:28)
May the virgin, who
Through her ‘fiat’
Gave the Word flesh
In her womb and thereby
Gave Jesus to dwell among us
In order to show us what love is,
Be our model in following him…
Dear Archbishop,
സ്നേഹത്തിലും സേവനത്തിലും
വിജയ-പരാജയങ്ങളില്ല
എന്നതല്ലേ സത്യം...
അതും ആരെയും
പരാജയപ്പെടുത്തിയുള്ള
‘വിജയം’ വേണ്ടേ, വേണ്ടാ...

ഇനി, ‘വിശ്വസ്തരായിരിക്കുക’...
ആരോടെന്നതാണ് പ്രസക്തം...
അത് ദൈവത്തോടാണെങ്കില്‍,
നമ്മള്‍ മാത്രമല്ല, എല്ലാവരും,
എല്ലാ ജീവജാലങ്ങളും...

ഒരു ‘വിളി’യുടെ പേരില്‍
നാം എന്തെല്ലാം ചെയ്തു, ചെയ്യുന്നു...
യേശുവിനെപ്പോലെ അപ്പമാകാം,
വിശക്കുന്നവര്‍ക്ക്; അയല്ക്കാരനാവാം
പ്രഹരിക്കപ്പെട്ടു ഉപേക്ഷിക്കപ്പെട്ടവര്‍ക്ക്...
അധികാരവും ആസ്തിയുമൊന്നും
യേശുവിന്‍റെ മൂല്യങ്ങളല്ല...

മനുഷ്യവതാരത്തിന്റെ പൊരുള്‍
പൌലോസ് ഫിലിപ്പിയരെ അറിയിക്കുന്നതിങ്ങനെ:
‘ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും
അവന്‍ ദൈവവുമായുള്ള സമാനത
നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്
ദാസന്‍റെ രൂപം സ്വീകരിച്ച്....’ (Phil 2:6-7)
Thank you so much for your
Christmas Greetings.

Happy Christmas and New Year!

‘No longer do I call you servants… but I have called you friends…’ (Jn 15:15)

Pancretius, ‘Beth Shalom’, St. Pius X Church, Kumarapuram, Medical College P.O. Thiruvananthapuram 695011/ 6.12.’14


Final Profession of Hema at Kudappanakunnu...

നിത്യ വൃത വാഗ്ദാനം
സിസ്റ്റര്‍ അമല തെരേസ്, എം. സി.
ഹേമമോള്‍ (മേരി ഹാംലെറ്റ്/ ദീപ്തി ആന്‍റോ)
ബസിലിക്ക ഓഫ് അവര്‍ ലേഡി ഓഫ് പെനഫ്രാന്‍സിയ, ഫിലിപ്പീന്‍സ്
6.12.2014
കൃതജ്ഞത ബലി
അവര്‍ ലേഡി ഓഫ് ഫാത്തിമാ ചര്‍ച്ച്, മേരിഗിരി, കുടപ്പനക്കുന്നു, തിരുവനനന്തപുരം 6.12.2014

ആമുഖം: ഈ അടുത്തകാലത്ത് മാത്രം കുടപ്പനക്കുന്നിനെ/മേരിഗിരി ഇടവകയെ തങ്ങളുടെതുമാക്കിയ ആന്റണിദാസന്‍-ജെസിന്തടീച്ചര്‍ കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടാമത്തേതും ഏക മകളുമായ ഹേമ എന്നു വാത്സല്യപുരസ്സരം എല്ലാവരും വിളിച്ചിരുന്ന ദീപ്തി ആന്‍റോ സിസ്റ്റര്‍ അമല തെരേസ് ആയി മതര്‍ തെരേസയുടെ മിഷനറീസ് ആഫ് ചാരിറ്റിയിലെ നിത്യ വൃത വാഗ്ദാനം നല്‍കിയതിന്‍റെ നന്നിയും, നിറവും, സന്തോഷവും ആഘോഷവുമാണ് ഈ ബാലിയര്‍പ്പണവും തുടര്‍ന്നുള്ള ലളിതവും ലഘുവുമായ വിരുന്നും... 

സിസ്റ്റര്‍ അമല തെരെസിനെ നിങ്ങള്‍ അറിയാന്‍ ഇടയില്ല... ഈ കുടുംബം ഇവിടേയ്ക്ക് കുടിയേറന്നതിനുമുന്‍പേ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തു യാത്രയായ മോളാണ്... അതേ, ‘മോള്‍’ എന്നു വിളിക്കാന്‍ അനുവാതവും അവകാസവും തന്നത് ഹേമ മോള്‍തന്നെ... അതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു... ആനന്ദിക്കുന്നു... ഒരു സമര്‍പ്പിതയായതുകൊണ്ട് മാത്രമല്ല...

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ സമര്‍പ്പണ ജീവിതം തെരെഞ്ഞെടുക്കുന്നതുപോലെയല്ല... മറിച്ചു അറിയാവുന്നതെല്ലാം അറിഞ്ഞും, കേട്ടും, കണ്ടും, വിമര്‍ശിച്ചും, വിലയിരുത്തിയും, ധ്യാനിച്ചും എടുത്ത തീരുമാനമായിരുന്നു അത്... ഹേമ ഒരു ‘കന്യാസ്ത്രീ’ ആവുമെന്നോ, ആവണമെന്നോ ഒരിക്കലും ചിന്തിക്കാത്ത, ആഗ്രഹിക്കാത്ത ഒരുവനായിരുന്നു ഞാന്‍... എന്‍റെ ഹേമ മോളെ മറ്റാരെക്കാളും എനിക്കു അറിയാം എന്നു ഞാന്‍ പറയുന്നത് ആരെങ്കിലും നിഷേദിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല...

മൂന്നിലോ, നാലിലോ,  പഠിക്കുമ്പോഴേ ഹേമയെ ഞാന്‍ അറിയും.... എന്നെ രാവിലെ വിളിച്ചുനര്‍ത്തിയിരുന്ന മോളാണ് അവള്‍ എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതേ, വെളുപ്പിന് മേടയുടെ അടുത്തുള്ള അബുവിന്‍റെ വീട്ടില്‍ പാല്‍ വാങ്ങാനായി വന്നിരുന്ന ഹേമ എന്നെ ഉണര്‍ത്തി ‘ഗുഡ് മോര്‍ണിംഗ്’ പറഞ്ഞു ശരിക്കും ആ പ്രഭാതം നന്മയാക്കി, സുന്ദരമാക്കി തന്നിട്ടാണ് പോയിരുന്നത്... വീണ്ടും പള്ളിക്കൂടം കഴിഞ്ഞാല്‍ മിക്കവാറും കൊച്ചു മക്കളെല്ലാം മേടയില്‍ വരും... അവരുമായി കടപ്പുറത്തേക്ക് പോയി ഏതെങ്കിലും കട്ടമരത്തില്‍ ചാരിയിരുന്നു അസ്തമയം ആസ്വതിക്കുന്നതോടൊപ്പം, കഥകളും കാര്യങ്ങളും പറഞ്ഞു കൊടുക്കും, പാട്ടും കവിതകളും, വിപ്ലവ ഗാനങ്ങള്‍ വിശേഷിച്ചും ഒരുമിച്ചു പാടും... ത്രിസന്ധ്യ മണിയടിച്ചാല്‍ എല്ലാവരേയും പറഞ്ഞയക്കും... അപ്പോള്‍ പോകാന്‍ കൂട്ടാക്കാതെ അടുത്തിരിക്കുന്ന മോളായിരുന്നു ഹേമ... മമ്മിയുടെ വഴക്കുപോലും അവഗണിച്ചിരിക്കുന്ന മോള്‍... ഞാന്‍ കൊച്ചുതുറ വിട്ടതിനു ശേഷവും കത്തുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്ന മോള്‍... പിന്നീടുള്ള പള്ളികളിലെല്ലാം എന്നെ കാണാന്‍ വന്നിരുന്ന മോള്‍... ഞാനും അവളുടെ വിദ്യാലയങ്ങളില്‍, ഹോസ്റ്റലുകളിലൊക്കെ ചെന്ന് സന്ദര്‍ശിച്ചിരുന്ന മകള്‍... എന്നെ വിമര്ഷിച്ചിരുന്ന മോള്‍... ആ നാളുകളിലെ എന്‍റെ ചില ദുശ്ശീലങ്ങളെ മാറ്റിയെടുക്കാന്‍ കാരണക്കാരിയായ മോള്‍.... അവളുടെ ജീവിതത്തിലെ അസ്സന്നിക്ത ഘട്ടങ്ങളില്‍ ഓടിയെത്തിയ മകള്‍....

ബസ്സിലെ നാടോടി സ്ത്രീയും കണ്ടക്ടറും – കത്ത് – അയാളിലെ മാറ്റം...
ചെറിയ കാര്യങ്ങളിലെ വിശ്വസ്തത.... വെള്ളം... വൃത്തി (ചവറുകള്‍..)

പഠിക്കാന്‍ എക്കാലവും മിടുക്കിയായിരുന്നവള്‍....
-           എസ് എസ് എല്‍ സി-ക്ക് ഡിസ്റ്റിങ്ങ്ഷന്‍,
-           പി ഡി സിഐ-ക്ക് ഫസ്റ്റ് ക്ലാസ്സ് നേടിയവള്‍,
-           ബി ബി എ-ക്ക് രണ്ടാം റാങ്കും കരസ്ഥമാക്കി,
-           ചാര്‍ട്ടേഡ അക്കൌണ്ടിംഗ് പൂര്‍ത്തിയാക്കാറായപ്പോഴാണ് തന്‍റെ വിളി തിരിച്ചറിഞ്ഞു പ്രത്യുത്തരമരുളി യാത്രയായത്... വേണമെങ്കില്‍ എന്തൊക്കെയോ ആവാമായിരുന്നവള്‍ക്ക്... എന്നാല്‍ പിന്നീട് എത്ര സന്തുഷ്ടയും സംത്രുപ്തയുമായിരുന്നെന്നോ... അതില്‍ ആഹ്ലാദിക്കയും അഭിമാനിക്കയും ചെയ്തിരുന്നവള്‍... ഇന്നിത തന്‍റെ യാത്ര ഒരര്‍ദ്ധത്തില്‍ പൂര്‍ണമാവുകയാണ്..

ഇനിയുള്ള യാത്ര സുഗമാമാവണമെന്നില്ല... പ്രയാസങ്ങളും പ്രലോഭനങ്ങളും ഉണ്ടാവും... അവയെ അതിജീവിക്കാന്‍ കഴിയട്ടെ എന്നാശംഷിക്കാം... പ്രാര്‍ദ്ധിക്കാം... നന്മ നേരാം... ദൈവ ദാനമായ ഈ മകളെയോര്‍ത്തു ദൈവപിതാവിനു നന്ദി പറയാം... മറിയത്തെപ്പോലെ കുരിശിന്‍റെ വഴിയെ യേശുവിനെ പിന്‍തുടരാന്‍, മതര്‍ തെരേസയെ അനുകരിക്കാന്‍... കാല്‍വരിയില്‍ അവിടുത്തോടൊപ്പം തന്നെയും ദൈവരാജ്യത്തിനുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍...

ഇവളുടെ പ്രിയ മാതാപിതാക്കളെ ഓര്‍ക്കാം... ഈ മകളെ മാത്രമല്ല, ഇളയ മകനെപ്പോലും സമര്‍പ്പണ ജീവിതത്തിലേക്ക് സമര്‍പ്പിച്ചവരാണവര്‍.. ഇപ്പോള്‍തന്നെ ഡീക്കന്‍ ആയ ദീപക് ആന്റോ വൈദീകനാകാന്‍ ഇനി മാസങ്ങള്‍ മാത്രമാവും ബാക്കി... അവരുടെ ജീവതം ധന്യം തന്നെ... മൂത്തെയാളും  സാമൂഹ്യ പ്രതിബദ്ധത യുള്ളവന്‍, ആധ്മീയ അഭിരുചിയും... അങ്ങനെ പോകുന്നു മാതാപിതാക്കളുടെ നല്ല മാതൃകകള്‍ ലഭിച്ച ഇവര്‍....  

സമര്‍പ്പിതര്‍ (ശിഷ്യര്‍):
-           ‘എന്നെ അനുഗമിക്കുക...’ (Mt 4:19)
-           ‘നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍...’ (Mt 8:22 )
-           ‘എന്നെ അനുഗമിക്കുക...’ (Jn 1:43 Philip)
-            ‘...നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.’(Mt 5:48)
-           ‘നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍...എന്നെ അനുഗമിക്കുക.’ (19:21).
-           ‘സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവാന്‍ എനിക്കു യോഗ്യനല്ല.’ (10:38)
-           ‘… ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.’(16:24)
-           ‘...അവര്‍ വലകളുപേക്ഷിച്ചു അവനെ അനുഗമിച്ചു.’ (4:20)
-           ‘...അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട് അവനെ അനുഗമിച്ചു.’ (4:22)
-           ‘മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്..’ (Lk10:4)
സ്ത്രീകള്‍:
-           സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായിക്കണ്ട് പരിഗണന നല്കിയതായ് കാണുന്നില്ല, മറിച്ചു അവരെയും മറ്റുള്ളവരെപ്പോലെതന്നെ സ്നേഹാദര വുകളോടെ പരിഗണിച്ചിരുന്നു..
-           ശിഷ്യര്‍ തമ്മില്‍ വലിപ്പ-ചെറുപ്പം യേശു കല്പ്പിച്ചതായ് കാണുന്നില്ല...: ‘വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും അവരുടെ പ്രമാണികള്‍ അവരുടെ മേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്.’ (Mt 20:25-26)
യേശുവിനെ അനുഗമിച്ച സ്ത്രീകള്‍:
-           പത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. ആശുദ്ധാത്മാക്ക ളില്‍നിന്നും മറ്റു വ്യാധികളില്‍നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും... മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും... യൊവാന്നയും സൂസന്നയും... മറ്റു പല സ്ത്രീകളും അവരോടോപ്പ മുണ്ടായിരുന്നു. (Mt 8:2-3)
-           കാല്‍വരിയിലെ കുരിശുവരെ... കല്ലറയിങ്കലേക്കും....
-           ഉയിര്‍പ്പിന്റെ ആദ്യ സാക്ഷി... അപ്പോസ്തല...

Jesus presented women as models of faith:
-          The widow of Zarephath (Luke 4:24-26)
-          The Queen of the South (Luke 11:31)
-          Parable of the Ten Virgins (Matthew 25:1-13)
-          The persistent widow (Luke 18:1-8)
-          A poor widow's offering (Luke 21:1-4)

Women as models of Jesus' work:
-          In the Parable of the Lost Coin and the Parable of the Leaven, Jesus presents his own work and the growth of the Kingdom of God in terms of a woman and her domestic work.[13] These parables follow the Parable of the Lost Sheep and the Parable of the Mustard Seed respectively, and share the same messages as their more male-oriented counterparts.
Mary of Magdala:
-          Accompanied Jesus and his twelve apostles, and who also helped to support the men financially.[Lk. 8:2–3] 
-          She was one of the women who remained at Jesus' crucifixion (Mk 15:40, Mt 27:56, Jn 19:25, and Lk 23:49).
-          The New Testament says she saw Jesus laid in a tomb. 
-          After his resurrection, Jesus appeared first to Mary Magdalene (Mk 16:9).
-          According to Harvard theologian Dr. Karen King, Mary Magdalene was a prominent disciple and leader of one wing of the early Christian movement that promoted women's leadership.[8]
-          King cites references in the Gospel of John that the risen Jesus gives Mary special teaching and commissions her as an "apostle to the apostles." She is the first to announce the resurrection and to play the role of an apostle, although the term is not specifically used of her (though, in Eastern Christianity she is referred to as "Equal to the Apostles"). Later tradition, however, names her as "the apostle to the apostles."
Twelve and no women:
-          There were no women among the Twelve, neither were there any Gentiles. Each of the four listings in the New Testament indicates that all of the Twelve were Jewish males. (Mk 3:13–19; Mt 10:1–4; Lk 6:12–16; Acts 1:13
-          The names vary in the four lists, but their male identity is clear. Why were the Twelve all men? The fact that they were is often cited as biblical evidence that pastors should all be male.
-          Several considerations may be placed alongside this one. Jesus advanced various principles that went beyond their immediate implementation. For example, he clearly repudiated the Jew-Samaritan antipathy, affirming not only his own Jewish kin but also the Samaritan. Yet, there are no Samaritans among the Twelve. Jesus affirmed both women and Samaritans as persons with fullest right to identity, freedom, and responsibility, but for some undisclosed reason he included neither in the circle of the Twelve.[4]
-          "Whoever does the will of God is my brother, and sister, and mother."[Mk. 3:35]
-          By selecting 12 Jewish males, Jesus may have been offering a parallel to the 12 patriarchs or 12 tribes of Israel, each headed by a son of Jacob.[4]
-          However the restriction of the Twelve to Jewish men is to be accounted for, Jesus did introduce far-reaching principles which bore fruit even in a former rabbi, the Apostle Paul, who at least in vision could say, "There is not any Jew nor Greek, not any slave nor free, there is not male and female; for you are all one in Christ Jesus."[Gal. 3:28] 
-          Further, the inclusion of "many" women in the traveling company of Jesus represents a decisive move in the formation of a new community. The Twelve are all men and also are all Jews, but even at this point women "minister" to them. Unless one would argue that "apostolic succession" (however adapted) is for Jews only, it cannot be argued that it is for men only.[4]
-          Even in the early stages of his mission, women were becoming deeply involved at the power center of Jesus' movement.[4]

വന്ന വഴികള്‍:
ജനനം                      : 13.04.1978 (കൊച്ചുതുറ)
മാതാപിതാക്കള്‍          : ആന്റണി ദാസന്‍ & മേരി ജസിന്ത
സഹോദരങ്ങള്‍          : മനോജ്‌ (ഭാര്യ: സന്ധ്യ, മക്കള്‍: സാന്‍ മരിയ,
                       അപ്പു, അന്ന), റവ. ഡീക്കന്‍. ദീപക് ആന്‍റോ
വിദ്യാഭ്യാസം:
നേര്സറി         : ഒയ് എം സി എ, ഭരണിയം
പ്രാധമികം        : ഗവര്‍മെന്റ് ഹൈ സ്കൂള്‍, ഭരണിയം
ഹൈ സ്കൂള്‍      : സെന്റ്‌ ഹെലന്‍സ് ഹൈ സ്കൂള്‍, ലൂര്‍ദുപുരം (എസ്. എസ്. എല്‍.    സി. ഡിസ്ടിങ്ങ്ഷന്‍) 
പ്രീ ഡിഗ്രി        : ആള്‍ സെയ്ന്റ്സ് കോളേജ്, തിരുവനന്തപുരം (പ്രീ  ഡിഗ്രി ഫസ്റ്റ് ക്ലാസ്സ്) 
ഡിഗ്രി (ബി ബി എ )     : യൂണിവേര്‍സിറ്റി സെന്‍റെര്‍, നെയ്യാറ്റിന്‍കര (സെക്കണ്ട് റാങ്ക്)
സി. എ (പ്രിലിമിനറി): എന്‍റോള്‍ ചെയ്തു...
ദൈവ വിളി:
2004        : വന്നു കാണുക (എറണാകുളം)
2005        : എം സി (മതര്‍ തെരേസ) സഭയില്‍ ചേരുന്നു (കല്‍ക്കട്ട)
2007        : കുടുംബം കുടപ്പനക്കുന്നിലേക്ക് (മേരിഗിരി ഇടവക)...
2008        : പ്രാഥമിക വൃദ വാഗ്ദാനം...
2008        : ശ്രീലങ്കയിലേക്ക്...
2013        : ഫിലിപ്പീന്‍സിലേക്ക്...
2014        : നിത്യവൃദ വാഗ്ദാനം (06.11.2014, ഫിലിപ്പീന്‍സില്‍)
നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍...എന്നെ അനുഗമിക്കുക.’ (മത്തായി 19:21).


പങ്കിയച്ചന്‍