8.12.14
ഹായ്, തീയോന്‍സ്-രത്തിന
പടുവൃക്ഷമേ
കാണുന്നില്ലേ നിന്‍
മക്കളാം ശിഖരങ്ങളെ
നിറയെ തളിരും കായും
കനിയുമായ്
പൂത്തുലഞ്ഞു പന്തലിച്ചു
നില്‍ക്കുന്നത്...
ഋതുക്കളും കാലങ്ങളും കഴിഞ്ഞുവെങ്കിലും
ശാഖോപശാകകള്‍ പൊട്ടിവിടര്‍ന്നുവെങ്കിലും
ഒന്നും കരിഞ്ഞില്ല, കൊഴിഞ്ഞില്ല എന്നല്ല
നിറയെ തളിരും മലരും കായും കനിയുമായ്
നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നത് കണ്ടുവോ...
തായ്ത്തണ്ടിലെ ശിഖരങ്ങള്‍
ആറു - അവ
എല്ലാം പൂത്തു പൂവണിഞ്ഞു
നില്‍ക്കുന്നു
എണ്ണം പറഞ്ഞാല്‍ ഇരുപത്തിയെട്ടു
എന്തിനുവേണം
ഇനിയെന്നോ...
ഇല്ല, മതിയായില്ല
ഇനിയും വരുന്നു
എണ്ണാമെങ്കില്‍
എണ്ണിക്കോ എന്നപോല്‍...
നിങ്ങള്‍തന്‍ ശാഖകള്‍
തണലേകി കുളിരേകി
പറവകള്‍ക്ക് അഭയമായ്
ക്ഷീണിതര്‍ക്ക് ആശ്വാസമായ്
ആകാശം മുട്ടെ വളരട്ടെ...
നിങ്ങള്‍തന്‍
മക്കളെല്ലാം
കുറവിലും
നിറകാണുന്നവര്‍
നിങ്ങള്‍ക്കഭിമാനിക്കാം
നിര്വൃതിയടയാം...
നിങ്ങളെയോര്‍ത്തു
അഭിമാനിക്കുന്നു
നന്നിയര്‍പ്പിക്കുന്നു
നല്ല ദൈവത്തിനു
നിങ്ങള്‍തന്‍ സ്മരണ നിലനിര്‍ത്തും
നിങ്ങള്‍തന്‍ വിശ്വാസ-മൂല്യങ്ങള്‍
ജീവിച്ചുകൊണ്ട്....
-
ജെനെറ്റ് ബാബുരാജ്
No comments:
Post a Comment