പ്രിയ ബഹു.
അലോഷ്യസ്,
ഒരുപാടൊരുപാട്
നന്നിയുണ്ട് ഈ സുദീര്‍ഘ സ്നേഹത്തിന്, അതിന്‍റെ വര്‍ഷം തെറ്റാതെയുള്ള
ക്രിസ്തുമസ്-നവവത്സര ആശംഷകള്‍ക്ക്... ഇത്രയ്ക്കും എന്തു നന്മയാണ് ഞാന്‍ ചെയ്തത്! ഈ
സ്നേഹത്തിനു മുന്‍പില്‍ ഒരുപാട് ചെറുതാകുംപോലെ തോന്നുന്നു... ഈ നന്മ
അനുകരിക്കേണ്ടാതാണ് എന്നു കരുതുന്നു... ഇതിനു നന്ദി എത്ര പറഞ്ഞാലും മതിയാവില്ലാ...
അത് ജീവിച്ചു തീര്‍ക്കേണ്ട ഒന്നാണെന്നും മനസ്സിലാക്കുന്നു... നന്ദി... നന്ദി!
അവിടെ
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? നന്നായിരിക്കുന്നു എന്നുതന്നെ കരുതട്ടെ... അതിനായി
പ്രാര്‍ഥിക്കുന്നു. എനിക്കും സുഖം... ഇടവക ഉത്തരവതിത്വം മതിയാക്കി,
ചെറിയതോതിലുള്ള, ഇടവകകളുടെ രേഖകള്‍ തയ്യാറാക്കല്‍, സംരക്ഷിക്കല്‍ മുതലിയവയുടെ മേല്‍നോട്ടം,
അജപാലന സംവിധാനങ്ങള്‍ക്ക് വേണ്ട പ്രവര്‍ത്തകരെ പരിശീളിപ്പിക്കള്‍ എന്നീ രൂപത ജോലികളും വൈദീക ക്ഷേമ ബോര്‍ഡിന്‍റെ
ഉത്തരവാതിത്വവും നിലവില്‍ നിര്‍വഹിക്കുന്നു. കൂടാതെ കോടതികളിലും പോകുന്നുണ്ട്...
പിന്നെ വായനയും...
വീട്ടില്‍ എല്ലാവര്‍ക്കും
എന്‍റെ എളിയ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുമല്ലോ... ഒപ്പം ഹൃദ്യമായ
ക്രിസ്തുമസ്-നവവത്സര മംഗളങ്ങളും ഹൃദയപൂര്‍വം നേരത്തെ... നന്ദിയോടെ, സ്നേഹത്തോടെ,
പങ്ക്രെഷ്യസ്.
23.12.14
No comments:
Post a Comment