Tuesday, 9 December 2008

പ്രീയപെട്ട ഷെറി,

ദൈവാനുഗ്രത്താല് നിനക്കു സുഖമെന്ന് കരുതുന്നു, അതിനായി പ്രാര്‍ത്തിക്കുന്നു. നിനക്കു ഞാന് വെറുക്കപ്പെട്ടവനാകുംപോഴും നീ എനിക്ക് എന്നാത്തെയും പോലെ പ്രീയപ്പെട്ടവള്‍തന്നെയാണ്.

എന്നെ ശിക്ഷിക്കാന്‍ നീ അത്ര വളര്‍ന്നുവോ, അതോ ശിക്ഷിക്കപ്പെടാന്മാത്രം ഞാന് അത്ര ചെറുതായോ? എന്തായാലും ഈ ശിക്ഷ ഞാന് തീര്‍ത്തും അര്‍ഹിക്കുന്നില്ലതന്നെ. അത് നീ മനസിലാക്കിയാല്‍മതി. അതുകൊണ്ടാണ്, എന്നെ നീ ആവര്‍ത്തിച്ചാവര്‍ത്തിച്ച്ചു തിരസ്കരിക്കുംപോഴും, വീണ്ടും ഞാന് ശ്രമിക്കുന്നത്. എന്നോട് ഇത്ര വെറുപ്പ്‌ കാണിക്കാന്‍ ഞാന് ചെയ്ത അഭരാതമെന്തേ?

ഒരു വ്യവസ്ഥയുമില്ലാതെ, നിരുപാതികം ഇത്രയും നാള്‍ നിന്നെ സ്നേഹിച്ചത് ഓര്‍ക്കാപ്പുറത്തെ ഒരൊറ്റ പ്രതികരണത്തെമാത്രം ചൊല്ലി എന്നെ വെറുക്കുവാനായിരുന്നുവോ? എന്റെ സ്നേഹം അല്പം ക്ഷമപോലും അര്‍ഹിക്കുന്നില്ലേ? ഞാന് ചെയ്തുവെന്ന് നീ കരുതുന്ന എന്തോ 'അഭരാതത്തെചൊല്ലി എന്നെ ഇങ്ങനെ ശിക്ഷിക്കാതെ, വെറുക്കാതെ ഇരുന്നാല്‍ മാത്രം മതി; അല്ലാതെ നീ എന്നോട് സംസാരിക്കണമെന്നോ, പഴയ ബന്ധം തുടരണമെന്നുപോലുമോ ഞാന് ആവശ്യപ്പെടില്ല. തെറ്റിദ്ധാരണ മാറ്റിയാല്‍ മാത്രം മതി.

നിനക്കു എപ്പോള്‍ എന്റെ 'സഹായം' ആവശ്യമോ അപ്പോള്‍ വിളിച്ചാല്‍ പഴയതുപോലെ നിന്നെ കഴിയുന്നത്ര സഹായിക്കാന്‍ ശ്രമിക്കാം. ഒരു കുഞ്ഞു അച്ച്ചനോടെന്നപോലെ നീ നിന്റെ ഹൃദയം എന്നോട് തുറക്കുമായിരുന്നു, നിന്റെ എല്ലാ വിശേഷങ്ങളും എന്നോട് പന്കുവൈക്കുമായിരുന്നു. അതെല്ലാം ഓര്‍ക്കാപ്പുറത്തെ ഒരൊറ്റ പ്രതികരനംകൊണ്ട് മാത്രം അവസാനിക്കണമെന്നോ? അത്ര ഉപരിപ്ലവമായിരുന്നോവോ ആ സ്നേഹവും, വിശ്വാസവും?

നിന്റെ മൂല്യങ്ങളും, വിശ്വാശങ്ങളും എന്നില്‍ നിന്നു വ്യതസ്ഥാമിരുന്നപ്പോഴും നിന്നെ നീയായി അങ്കീകരിക്കാന്‍, സ്നേഹിക്കാന്മാത്രമേ ഞാന് എന്നും ശ്രമിച്ചിട്ടുള്ളൂ. നിന്റെ ഈ പ്രായത്തില്‍ ഒത്തിരി സഹിച്ച്ചവളായതുകൊണ്ട് നിന്നോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഞാന് എന്നും ശൂക്ഷിച്ച്ചിരുന്നു. അതൊന്നും നീ കണക്കിലെടുത്തില്ല! എന്നെ അപ്പാടെ വെറുത്തു, തിരസ്കരിച്ചു, തള്ളിക്കളഞ്ഞു! സാരമില്ല, അത് ഞാന് സഹിക്കും, തെറ്റിദ്ധാരണമാത്രം സഹിക്കാന്‍ വയ്യാ.

നിനക്കായി എന്റെ മനസ്സും ഫോണും ഈമെയിലും എല്ലാം എപ്പോഴും തുറന്നിരിക്കും. നിന്റെ വിളിക്കായി ഞാന് കാത്തിരിക്കും. എല്ലാം ഒന്നു ഒരാവര്‍ത്തി ശാന്തമായി ആലോചിച്ചുനോക്ക്. അപ്പോഴും ഞാന് തെറ്റ് ചെയ്തുവെന്ന് നിനക്കു തോന്നുന്നുവെന്കില്‍, ഞാന് തര്‍ക്കിക്കാന്‍ ഇല്ല; നിര്പാതികം ക്ഷമ ചോതിക്കാം, പലയാവര്‍ത്തി ഞാന് ക്ഷമ പറഞ്ഞതുമാണ് എന്കില്കൂടി. നിനക്കു സമാതനവും, സന്തോഷവും, സംതൃപ്തിയും ഉണ്ടാകാന്‍ ഞാന് ഒരിക്കലും തടസ്സമാവില്ല, തീര്‍ച്ച. ഒന്നു മാത്രമെ ഞാന് ആവശ്യപ്പെടുന്നുള്ളൂ, തെറ്റിദ്ധാരണ മാറ്റുക.

ക്രിസ്തുമസ് നവ വത്സര വേളയില്‍ നല്ലതല്ലാത്തതെല്ലാം മറക്കാം. നന്മയും സ്നേഹവും മാത്രം മനസ്സു നിറയെ സൂക്ഷിച്ചു സന്തോഷമായിരിക്കാം. നിനക്കു നല്ലത് വരട്ടെ, അതാണെന്റെ പ്രത്യാശയും പ്രാര്‍ഥനയും.

വീണ്ടം നിന്റെ വിളിക്കായി കാത്തിരിക്കും,

പങ്കിയച്ച്ചന്‍.

No comments: