എനിക്കെത്രയും പ്രിയപ്പെട്ട ഹേമമോള് അല്ല സിസ്ററര് അമല തെരേസ് അറിയുന്നതിന്,
നീ തെരഞ്ഞെടുത്ത ആ പേരുതന്നെ എത്ര സുന്ദരമാണ്. എന്നും അമലയായി മതര്‍ തെരേസയുടെ മാതൃകയില്‍ വിശുദ്ധിയില്‍ വളരുക, അതിന്റെ സംതൃപ്തിയില്‍ ജീവിക്കുക മറ്റുള്ളവരെയും വിശുദ്ധീകരിക്കുക. എന്റെ വിശുദ്ധീകരണത്തിനായികൂടി പ്രാര്‍ത്തിക്കുക. നിന്റെ പ്രാര്‍ത്ഥന എനിക്കെത്രയും ആവശ്യമാണ്.
നീ എന്നും എന്റെ സന്തോഷമാണ്, ദൈവം എനിക്ക് നല്കിയ അനുഗ്രഹമാണ്. ഇപ്പോള്‍ നീ ലോകത്തിനുതന്നെ അനുഗ്രഹമാണ്, ദൈവത്തിന്റെ സമ്മാനമാണ്. അതിലും ഞാന് ഏറെ സന്തോഷിക്കുന്നു, ദൈവത്തിനു നന്ദി പറയുന്നു.
ശ്രീലങ്കയിലെ സംഘര്‍ഷ ഭൂമിയിലേക്കാണല്ലോ ദൈവം നിന്നെ നിയോഗിച്ചിരിക്കുന്നത്. നിന്റെ സാന്നിധ്ദൃം അവിടെ സമാധാനം സംജാതമാക്കട്ടെ. നിന്നെ അവിടുത്തെ ചിറകിന്‍ നിഴലില്‍ സംരക്ഷിക്കട്ടെ. സന്യാസ ജീവിതം നിന്നിലൂടെ പുതിയ മാനങ്ങളും അര്‍ഥങ്ങളും സൗന്ദര്യവും കണ്ടെത്തട്ടെ. ഇന്നത്തെ ലോകത്തിലെ സന്യസ്തര്‍ക്ക് നീ ഒരു നല്ല മാതൃകയാവട്ടെ. നിന്റെ സര്ഗശക്തിയും സന്ദര്യബോധവും സന്യാസത്തെ ധന്യമാക്കട്ടെ.
തമിഴ് പുരാണങ്ങളില് 'തകപ്പന്‍ സ്വാമി' എന്നൊരു സന്കല്‍പ്പമുണ്ട്. അതായത്, മുരുകന്‍ തന്റെ പിതാവ് ശിവന് വേദങ്ങളുടെ അര്‍ത്ഥം വ്യാഖൃനിച്ച്ചു കൊടുത്തുവെന്നും അങ്ങനെ മുരുകന്‍ പിതാവിന്റെ സ്ഥാനുത്തു ആയെന്നുമാണ്. അതുപോലെ നീയും എനിക്ക് ഒരുവകയില്‍ 'തകപ്പന്‍ സ്വാമിനി'യാണ്. നിന്നില്‍നിന്നും ഞാന് പടിച്ഛതേറെ. നിന്നെക്കുറിച്ച്ചു ഒരുപാടു സ്വപ്നം കണ്ടു ഞാന്. എന്നാല്‍ ഇന്നു ആ സ്വപ്നങ്ങള്‍ക്കെല്ലാം അതീതമായൊരു സ്ഥാനത്ത് നീ എത്തിചേര്ന്നതില് സന്തോഷിക്കുന്നു. മമ്മിയും പപ്പയും മനോജും കുട്ടനുമെല്ലാം സന്തോഷവാന്മാരും അഭിമാനിദരുമാണ്. അവരോടൊപ്പം ഈ എളിയ പങ്കിയച്ഛനും.
ഞാന് ജനുവരി പതിനാലിന് ചെന്നൈയില്‍ എത്തും. അതുവരെ ദൈവം നിന്നെ അവിടെ നിര്‍ത്തട്ടെ എന്നതാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന, ദൈവം അത് സാധിച്ച്ചുതരുമെന്നുതന്നെ ഞാന് വിശ്വഷിക്കുന്നു. നിന്റെ സന്യാസത്തിനു യാതൊരു വിധ തടസ്സവും കൂടാതെ നമുക്ക് കാത്തുകളിലൂടെയോ അല്ലാതെയോ ബന്ധപ്പെടാം, അടുത്തെവിടെയാണെന്കിലും കാണുകയും ചെയ്യാം. എവിടെയായാലും നീ സന്തോഷമായിരിക്കണം, ദൈവസേവനം വിശുദ്ധിയോടെ നിര്‍വഹിക്കണം, ലോകത്തെ വിശുദ്ധീകരിക്കണം.
ദൈവം നിന്നിലൂടെ ഞങ്ങളെയും ലോകത്തെയും അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
പങ്കിയച്ച്ചന്‍.
No comments:
Post a Comment