മെത്രാഭിഷേക രജതജൂബിലി...
1990 ഫെബ്രുവരി രണ്ടു 2015
അഭിവന്ദ്യ സൂസപാക്യം
തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ
മെത്രാപ്പോലിത്ത
അസ്ഥിത്വത്തിലേക്കുള്ള വിളിയേക്കാള്‍
‘അഭിഷേക’ത്തിനുള്ള/അധികാരത്തിനുള്ള വിളിയെ
ആദരിക്കുന്ന ലോകം...
വിളി എപ്പോഴായാലും വിശുദ്ധിയിലേക്കുള്ളതാണ്...
വിശുദ്ധി നീതിയാണ്, സത്യമാണ്, സ്നേഹമാണ്
കരുതലാണ്, ശുശ്രൂഷയാണ്, സമര്‍പ്പണമാണ്...
അങ്ങയെ ദൈവം അനുഗ്രഹിച്ചു നാളിതുവരെ
വിശപ്പോ, ഇല്ലായ്മകളോ
തിരിച്ചറിയും മുന്‍പേ
സുരക്ഷിതത്വത്തിന്‍റെ സഭാകൂടാരത്തിലേക്ക്
അങ്ങ് ആനയിക്കപ്പെട്ടു,
വൈദീകവിദ്യാര്‍ഥിയായി
വൈദീകനായി, മെത്രാനായി,
മെത്രാപ്പോലിത്തയായൊക്കെ...
യേശുവിനെപ്പോലെ വിശപ്പറിഞ്ഞിട്ടുണ്ടാവില്ല
തലചായിക്കാന്‍ ഇടമില്ലാതിരുന്നിട്ടുമുണ്ടാവില്ല
അധികാരാത്തിന്റെ അവിഭാജ്യഘടകമായ
ചില അസ്വരാസ്യങ്ങള്‍ ഉണ്ടായെങ്കില്‍
അവ സ്വാഭാവീകം മാത്രം...
നമ്മുടെ പ്രാദേശിക സഭ പിന്നാക്ക സമുദായം
എന്നല്ലേ ‘എല്ലാവരും’ എഴുന്നള്ളിക്കുന്നത്...
അത് മുന്നാക്കം വേണ്ട, ദൈവരാജ്യമാവാന്‍
ഇനിയെത്ര ദൂരം ചെല്ലണം...
അത് ദൈവരാജ്യമായാല്‍,
അതിന്‍റെ നീതി നടപ്പിലായാല്‍
ആശങ്കയും ആകുലതകളും വേണ്ടതന്നെ...
ആദ്ധ്യാത്മിക തലങ്ങളില്‍ മാത്രമല്ല
എവിടെയും ഉപഭോക്തൃ സംസ്കാരത്തിന്‍റെ
നീരാളിപ്പിടുത്തം ദൃശ്യമാണ്,
വിശ്വാസികളെ വിശുദ്ധീകരിക്കേണ്ട
വൈദീകരില്‍പ്പോലും...
‘വൈദ്യാ(വൈദീക),
നിന്നെത്തന്നെ സുഖപ്പെടുത്തുക’...
ഇവരെയെങ്കിലും ഒന്നു നേരെയാക്കിയിരുന്നെങ്കില്‍...
അങ്ങേക്കാവുമോ ഇനിയെങ്കിലും...
ഇടയന് ആടുകളുടെ ഗന്ധമുള്ളവനാവണം
അവയുടെ സ്വരം തിരിച്ചറിയണം
അവയെ പേരുചൊല്ലി വിളിക്കണം...
വികാരങ്ങളെ വൃണപ്പെടുത്താതെ
വിലമതിക്കാനും ആദരിക്കാനും കഴിയണം
തളരുമ്പോള്‍ താങ്ങാനും
പിച്ചവച്ചുതുടങ്ങുംപോള്‍ പ്രോത്സാഹിപ്പിക്കാനും
നേട്ടങ്ങളില്‍ അഭിനന്ധിക്കാനുമാവണം
നഷ്ടപ്പെട്ടതിനെ തേടിയലയാനും
കണ്ടെത്തിയാല്‍ കുറ്റപ്പെടുത്താതെ
തലോടാന്‍, തോളിലേറ്റാന്‍ കഴിയണം...
ഉത്തരവാദിത്വവും സുധാര്യതയുമൊക്കെ
സഭാനേത്രുത്വത്തിനു പറഞ്ഞിട്ടുള്ളതല്ലേ,
ഇവയും വിശുദ്ധിയുടെ പര്യായമാവണ്ടേ...
ബനടിക്റ്റ് പതിനാറാമന്റെ ധീരതയും
ഫ്രാന്‍സിസിന്‍റെ ലാളിത്യവും ചേരുംപടി ചേര്‍ന്നാല്‍
മാറ്റം ശ്രമകരമാവില്ല, വിദൂരത്തും...
ജീവകാരുണ്യം വേണമായിരിക്കാം...
വിശപ്പിന്‍റെ, ഇല്ലായ്മകളുടെ മുന്‍പില്‍
കൊഞ്ഞനം കാണിക്കുന്ന കോടികളുടെ പള്ളികളും
കുരിശ്ശടികളും ആഘോഷങ്ങളും ആചാരങ്ങളും
ന്യായീകരിക്കുന്ന ദാരിദ്ര്യത്തെ നിലനിര്‍ത്താനല്ലെങ്കില്‍....
നന്ദി, നന്ദിയേറെ എല്ലാറ്റിനും...
ആയുസ്സും ആരോഗ്യവും തന്നങ്ങയെ
ദൈവം അനുഗ്രഹിക്കട്ട...
വിയോചിക്കേണ്ടിവരുംപോഴും
ആദരവും സ്നേഹവും കരുതലും
ശൂക്ഷിക്കുവാന്‍ ശ്രമിച്ച
പ്രത്യുപഹാരം പ്രതീക്ഷിക്കാത്ത
ഒരു ശിഷ്യ സുഹൃത്ത്...
പങ്ക്രെഷ്യസ്
02.02.2015
No comments:
Post a Comment