Friday, 27 March 2015

Fr. Francis D'Silva...



ഫാ. ഫ്രാന്‍സിസ് ഡിസില്‍വ
അറുപതു വര്‍ഷങ്ങളുടെ പൌരോഹിത്യ നിറവില്‍...

         (28.08.1925) 18.03.195518.03.2015 [90/60]
പരിചയപ്പെടുത്തല്‍/ ആമുഖം:
അറബിക്കടലിന്റെ താരാട്ടും, താംരപരണിയാറിന്റെ തലോടലും ഏറ്റുവാങ്ങി പ്രകൃതിയുടെ വരദാനംപോലെ വിരാജിക്കുന്ന ഇരയുമന്‍തുറ ഗ്രാമത്തില്‍ പരേതനായ കുരിശുപിള്ളയുടെയും തെരേസയുടെയും രണ്ടാമത്തെ സന്താനമായി നമ്മുടെ പ്രിയപ്പെട്ട ഫ്രാന്‍സിസ് സില്‍വ അച്ഛന്‍ 28.08.1925 ജനിച്ചു. ധന്യമായ ഒരു കുടുംബജീവിതത്തിന്‍റെ ഉടമയായിരുന്ന മൂത്ത സഹോദരി  പരലോക പ്രാബ്തയാണിപ്പോള്‍, തന്‍റെ ജീവിതപങ്കാളിക്കൊപ്പം... സ്വന്തം മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമോ അതിലുപരിയോ അദ്ദേഹത്തെ വാത്സല്യ ആദരവോടെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ ചെറിയച്ചന്‍ പരേതനായ ദേവസഹായവും ഭാര്യ സലേത്തമ്മാളുമാണ്...

അദ്ദേഹത്തിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മുഞ്ചിറ സര്‍ക്കാര്‍ പള്ളിക്കൂടത്തിലും, തുടര്‍ന്ന്  പ്രസിദ്ധമായ നാഗര്‍കോവില്‍ കാര്‍മ്മല്‍ ഹൈസ്കൂളിലുമായിരുന്നു... വൈദീക പഠനം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തിയാക്കി….  അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇന്നേ ദിനം ശുശ്രൂഷ പൌരോഹിത്യം സ്വീകരിച്ചു.

അച്ചന്‍റെ അജപാലന ദൌത്യം തുടങ്ങുന്നത് പുല്ലുവിള കൊച്ചുപള്ളിയില്‍ നിന്നുമാണ്. തുടര്‍ന്ന് ചുള്ളിമാനൂര്‍, മാണിക്കപുരം, വിതുര, അഞ്ചുതെങ്ങ്-പൂത്തുറ, മാര്‍ത്താണ്ഡംതുറ, അമ്മാനിമല, കിടാരക്കുഴി, സ്വന്തം നാടായ ഇരയുമന്‍തുറ, ഒടുവില്‍ നെല്ലിമൂട് എന്നീ പതിനൊന്നോളം ഇടവകകളില്‍ ഏതാണ്ട് മുപ്പതോളം വര്‍ഷങ്ങള്‍ രൂപതയെ സേവിച്ചു. ശേഷം ഇരുപതിലേറെ വര്‍ഷങ്ങള്‍ അമേരിക്കയില്‍ ലാറ്റിന്‍ ട്രിടെന്റൈന്‍ കുര്‍ബാന ചൊല്ലുന്ന ഒരു വിഭാഗത്തില്‍ (കാലിഫോര്‍ണിയ, ഫ്ലോറിഡ, മിന്നെസോട്ട, ടെക്സാസ്) ശുശ്രൂഷ ചെയ്തു നാട്ടില്‍ മടങ്ങിയെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കൊച്ചുമകള്‍ സിനി, ഭര്‍ത്താവ് വിനോദ് സ്റ്റാന്‍ലിയും  കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്തു വിശ്രമജീവിതത്തിലാണ്...  

No comments: