Tuesday, 10 June 2014

പ്രീയ സുഹൃത്തെ,
നമ്മുടെ പ്രിയങ്കരനായ സേവ്യര്‍ അലക്സാണ്ടര്‍ അച്ഛന്‍റെ വിയോഗത്തില്‍ ഞങ്ങളെ ആശ്വസിപ്പിച്ചതിനും അദ്ദേഹത്തിനു ആദ്മ ശാന്തി നേര്‍ന്നു പ്രാര്‍ദ്ധിച്ചതിനും നന്ദി രേഖപ്പെടുത്തി തുടങ്ങട്ടെ...
ഹൃദ്രോഗം ഉള്‍പെടെ ശരീര അശ്വാസ്ത്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ധീരമായിത്തന്നെ അവസാനംവരെയും ജീവിച്ച ഒരു വ്യക്തിത്വാമായിരുന്നു അദ്ദേഹത്തിന്റേത്...
ഏതാണ്ട് മൂന്നു പതിറ്റാണ്ടിലേറെ തീരപ്രദേശത്തിലെ കുട്ടികള്‍ക്ക് ഉപരി പടനത്തിന്റെ വാതായനങ്ങള്‍ തുറക്കുവാന്‍ കാരണമായ തൂത്തൂര്‍ സെന്റ്‌. ജൂഡ്സ് കലാലയത്തിന്റെ സ്ഥാപക അംഗവും, അതിന്‍റെ എക്കാലത്തെയും ഉത്സുകനായ കര്‍മ യോഗിയുമായിരുന്നു അദ്ദേഹം... അത് സൃഷ്ടിച്ച അനുരണനങ്ങള്‍ തൂത്തൂര്‍-കുളച്ചല്‍ പ്രദേശങ്ങളെ എത്ര സ്വാദീനിച്ചുവെന്നത് ആര്‍ക്കു നിഷേധിക്കാനാവും?
സംഗീതവും സഞ്ചാരവും ഇഷ്പെട്ട ഒരു സഹൃദയന്‍... ജീവിതത്തില്‍ പതിയിരിക്കാവുന്ന അപകടങ്ങളെ ഭയക്കാത്ത സാഹസികന്‍...
വൃദ്ധരായ, ഏകാന്തരായ അര്‍പ്പിതരെ സന്ദര്‍ശിക്കുവാന്‍, അവരോടൊപ്പം പ്രാര്‍ദ്ധിക്കുവാന്‍ എത്ര ദൂരം സഞ്ചരിക്കുവാനും അവസാനം വരേയും മടിക്കാത്ത ധീരന്‍. സമൂഹത്തിലെ അവഗണിക്കപെട്ടവരോട്, നിരാലംബരോട്, വൃദ്ധരോടൊക്കെ പ്രത്യേഗ പരിഗണന സൂക്ഷിച്ച, അവരെ പരിചരിച്ച മനുഷ്യസ്നേഹി...
ഏതവസ്ഥയിലും സ്വന്തം ബോധ്യങ്ങളെ, ശരി എന്നു തോന്നിയ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ നന്മക്കായി പ്രകടിപ്പിക്കാന്‍ മടിക്കാത്ത അദ്ദേഹം അതുമൂലം ഉണ്ടാകാവുന്ന ഒറ്റപ്പെടുത്തലുകളെയോ മറ്റോ ഭയപ്പെട്ടിരുന്നില്ല എന്നും നമുക്കറിവുള്ളതാണ്...
ആ ധന്യ ജീവിതം അനുസ്മരിക്കപ്പെടെണ്ടാതാണ്... വിലപിച്ചുകൊണ്ടാല്ല, ആ ജീവിതം നമുക്കായി തന്ന ദൈവത്തിനു ബലിയിലൂടെ നന്ദി അര്ര്പിച്ചുകൊണ്ട്, അതിനെ ഒരാഘോഷമാക്കികൊണ്ട്... അതിനായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും, പരിചയക്കാരും, ബന്ധുക്കളുമായ നമുക്ക് ഒരുമിക്കാം... 02.05.2014 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിക്ക്, വെള്ളയമ്പലം കൊച്ചുത്രേസ്യ ദേവാലയത്തില്‍...
തുടര്‍ന്ന് ആഘോഷങ്ങളെ എന്നും ഇഷ്ടപെട്ട അദ്ദേഹത്തിന്‍റെ സ്മരണയുടെ മുമ്പില്‍ ഒരു കപ്പു ചായക്കായും കൂടാം...
നമ്മുടെ ഓര്‍മകളിലൂടെ അദ്ദേഹം പുനരുദ്ധരിക്കട്ടെ... അദ്ദേഹത്തിന്‍റെ ജീവിത മൂല്യങ്ങളും, വിശ്വാസങ്ങളും നമ്മിലൂടെ ജീവിക്കട്ടെ, അങ്ങനെ ആ ആദ്മാവ്‌ അമര്‍ധ്യത ധരിക്കട്ടെ...
ഒത്തിരി സ്നേഹത്തോടെ,
ഫാ. സ്റ്റാന്‍ലി മോറിസ് (ബാബു)

N.B: ബുദ്ധിമുട്ടില്ലെങ്കില്‍ വരുന്ന വിവരം താഴെക്കാണുന്ന നമ്പരില്‍ ഒന്നു വിളിച്ചറിയിക്കുമല്ലോ....

          ഫാ. സേവ്യര്‍ അലക്സാണ്ടര്‍ [1950-(1974)-2014]
                  ഒരു അനുസ്മരണം...

മരണത്തിലൂടെ ഓര്‍മ്മയായവനെ വിസ്മ്രുതിക്ക് വിട്ടുകൊടുക്കില്ല...
ആ ധീര-ധന്യ സ്മരണയെ സജീവമായി സൂക്ഷിക്കാം...


ആ ധന്യ സ്മരണക്കുമുന്‍പില്‍...
മരണത്തിനു വിട്ടുകൊടുത്തെങ്കിലും വിസ്മ്രുതിക്ക് കൊടുക്കില്ലാ..
ആ ധീര-ധന്യ സ്മരണയെ സജീവമായി സൂക്ഷിക്കാം.... നിലനിര്‍ത്താം...

മരണത്തിലൂടെ ഓര്‍മ്മയായവനെ വിസ്മ്രുതിക്ക് വിട്ടുകൊടുക്കില്ല...

No comments: