അച്ഛനും അമ്മയുമൊരുക്കിയ
ജീവബിന്ദു
അമ്മതന്‍ പോഷകം
വലിച്ചെടുത്തു വളരാന്‍
അച്ഛന്റെ അധ്വാനം
അനിവാര്യമായി....
അധ്വാനമാണ് അപ്പമൊരുക്കുന്നത്
അപ്പം തിരിച്ചു അധ്വാനോര്‍ജ്ജവും
ആധ്യന്തിക ജീവനാവുന്നതും...
ജീവന്‍ നല്‍കാന്‍, അത്
സമൃദ്ധമായി നല്‍കാന്‍
വന്നവന്‍ ദൈവ-മനുഷ്യ
പുത്രന്‍, യേശു
അതിനായി സ്വയം അപ്പമായി
സമര്‍പ്പിച്ചവന്‍...
അപ്പമായ യേശുവിനെ ആദ്യമായി
അനുഭവിക്കുന്നു അമൃതാ നീയിന്നു
അവനായിത്തീരാന്‍ അപരനെ സ്നേഹിക്കാന്‍...
ദൈവത്തിന്‍റെ-മനുഷ്യരുടെ
മുന്‍പില്‍
പ്രീതിയില്‍ വളരാന്‍,
എളിയവരില്‍
യേശുവിനെക്കാണാന്‍,
ദൈവരാജ്യം
യാധാര്‍ദ്ധ്യമാക്കാന്‍...
യേശുവിനെ ഉള്‍ക്കൊണ്ട്
യേശുവായി തീര്‍ന്നു നീ
യേശുവായി ജീവിക്ക നീ...
അച്ഛനും അമ്മയുമൊരുക്കിയ
ജീവബിന്ദു
അമ്മതന്‍ പോഷകം
വലിച്ചെടുത്തു വളരാന്‍
അച്ഛന്റെ അധ്വാനം
അനിവാര്യമായി....
അധ്വാനമാണ് അപ്പമൊരുക്കുന്നത്
അപ്പം തിരിച്ചു അധ്വാനോര്‍ജ്ജവും
ആധ്യന്തിക ജീവനാവുന്നതും...
ജീവന്‍ നല്‍കാന്‍, അത്
സമൃദ്ധമായി നല്‍കാന്‍
വന്നവന്‍ ദൈവ-മനുഷ്യ
പുത്രന്‍, യേശു
അതിനായി സ്വയം അപ്പമായി
സമര്‍പ്പിച്ചവന്‍...
അപ്പമായ യേശുവിനെ ആദ്യമായി
അനുഭവിക്കുന്നു അജയ് നീയിന്നു
അവനായിത്തീരാന്‍ അപരനെ സ്നേഹിക്കാന്‍...
ദൈവത്തിന്‍റെ-മനുഷ്യരുടെ
മുന്‍പില്‍
പ്രീതിയില്‍ വളരാന്‍,
എളിയവരില്‍
യേശുവിനെക്കാണാന്‍,
ദൈവരാജ്യം
യാധാര്‍ദ്ധ്യമാക്കാന്‍...
യേശുവിനെ ഉള്‍ക്കൊണ്ട്
യേശുവായി തീര്‍ന്നു നീ
യേശുവായി ജീവിക്ക നീ...
പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം...
ദിവ്യ കാരുണ്യ തിരുനാള്‍
വി. അന്തോനിയുടെ ദേവാലയം
പൂഴിക്കുന്നു,
22.06.2014 (പങ്കിയച്ചന്‍)
No comments:
Post a Comment