പ്രിയ റിയാമോള്‍,
അച്ഛന്റെയും അമ്മയുടെയും
പുന്നാരം
ചേച്ചിയുടെ അനിയത്തിപ്രാവ് 
ബന്ധുക്കള്‍,
സുഹൃത്തുക്കളുടെ 
വാത്സല്യ ഭാജനം,
ഇന്നിന്‍റെ താരം...!
നിന്നെ താരമാക്കുന്നത്
യേശുവാണ് 
സ്വയം നല്‍കി നിന്നെ
സ്വന്തമാക്കുന്നവന്‍... 
യേശുവിനെ സ്വീകരിച്ചു 
നീ യേശുവായിത്തീരുന്നു...
‘ജീവന്‍ നല്‍കാന്‍,
അത് സമൃത്തമായ് നല്‍കാന്‍’ 
അപ്പമായി തീര്‍ന്നവന്‍...
നാമും അപ്പമാകാന്‍
ആഗ്രഹിച്ചവന്‍ 
അപ്പമാകാം നമുക്കും, 
അപ്പം പങ്കുവയ്ക്കാം 
ലോകത്തിന്‍റെ വിശപ്പടക്കാം...
ദൈവരാജ്യമാക്കാം അതിനെ...
ഓര്‍ക്കാന്‍ ഒരനുഭവം.... 
ആചാരമാക്കാതിരുന്നാല്‍
ആദ്മാര്‍ദ്ധമായി ജീവിച്ചാല്‍....
ആദര്‍ശ ധീരയായ്, ആനന്ദ
ചിത്തയായ് 
ആശ്വാസമാവുക അഖിലത്തിനും...
     പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം...
വി. മഗ്ദലേന മറിയ ദേവാലയം 
പള്ളിത്തുറ, 
26.06.2014 (പങ്കിയച്ചന്‍) 
 

No comments:
Post a Comment