Sunday, 2 August 2015

ഗാര്‍ഹിക തൊഴിലാളികള്‍:

ഗാര്‍ഹിക തൊഴിലാളികള്‍:
മുഴുവന്‍ സമയ തൊഴില്‍: രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ – പ്രതിദിനം ഇരുനൂറ്റി ഇരുപതു രൂപ വീതം. നാലു ഞായറാഴ്ചകള്‍ അവധിയാണ്. അവയില്‍ രണ്ടു ഞായറാഴ്ചകള്‍ക്ക് വേധനം നല്‍കേണ്ടതാണ്. അങ്ങനെ പ്രതിമാസം ആറായിരത്തി ഒരുനൂറ്റി അറുപതു രൂപയാണ് വേധനം. [220*28 (26+2) = 6610/-] [ആധാരം: ടി.എസ്.എസ്.എസ്സിന്‍റെ ‘ഐശ്വര്യാ’ ഗാര്‍ഹിക തൊഴിലാളി വേധനം] 
ഇത് സ്ഥിരം ജോലിയാവുമ്പോള്‍, ചില ക്രമീകരണങ്ങള്‍ ആവശ്യമാവുന്നു. അവ താഴെപ്പറയും പ്രകാരമാണ്:
-           മേല്‍ സൂചിപ്പിച്ച സമയ-വേധന-അവധി സ്വീകാര്യമാണെങ്കില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.
-           ജോലിയില്‍ തൃപ്തി ഇല്ലെങ്കില്‍ ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഒരാഴ്ചത്തെയും, പിന്നീടാണെങ്കില്‍ ഒരു മാസത്തെ നോട്ടീസോടെയും ഇരു കൂട്ടര്‍ക്കും ജോലി ഉടമ്പടി റദ്ദാക്കാവുന്നതാണ്‌.
-           ആറു മാസങ്ങള്‍ തുടര്‍ച്ചയായി ജോലിയില്‍ തുടര്‍ന്നെങ്കില്‍ ആ ജോലിക്കാരിയെ/രനെ സ്ഥിരപ്പെടുത്തെണ്ടാതാണ്.
-           സ്ഥിരപ്പെടുത്തപ്പെട്ട ജോലിക്കാര്‍ക്ക് ഇ.പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ക്ഷേമ പദ്ധതികളില്‍ ചേരാന്‍ അവകാശമുണ്ടാവും, അതിനുള്ള വിഹിതം എജമാനന്‍ നല്‍കേണ്ടതുമാണ്‌.
-           ജോലിസമയത്ത്‌ ഉണ്ടാവുന്ന അപകടമോ, രോഗം മുതലായ മറ്റു അത്യഹിതങ്ങളോ യജമാനന്‍റെ ഉത്തരവതത്തിലാണ്-ചിലവിലാണ്‌- ചികില്സിക്കപ്പെടെണ്ടത്.
-           ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ അത്യാവശ്യങ്ങള്‍ക്ക് അവധി – വേധനമില്ലാത്ത- അനുവതിക്കേണ്ടാതാണ്, പറ്റുമെങ്കില്‍ ജോലിക്കാരി/രന്‍ പകരം ആളെ നല്കാവുന്നതുമാണ്...
-           ജോലിക്കാരി/രന്‍ എന്തെങ്കിലും ക്രമക്കേട് കാണിച്ചാല്‍, അത് തിരുത്താന്‍ പറയണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ രേഖാമൂലം നിര്‍ദ്ദേശിക്കണം. അതും അനുസരിക്കുന്നില്ലെങ്കില്‍ ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ പിരിച്ചുവിടാവുന്നതാണ്.
-           പ്രതിവര്‍ഷം അഞ്ചു ശദമാനം വേദന വര്‍ദ്ധനവ്‌ നല്‍കേണ്ടതാണ്.
-           തുടര്‍ച്ചയായ രോഗാവസ്തയാനെങ്കില്‍ സ്വയം വിരമിക്കയോ, ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ പിരിച്ചുവിടപ്പെടാവുന്നതുമാണ്.
-           വേധനം മാസാവസാനം നല്കപ്പെടെണ്ടാതാണ്. അതിനു വൌച്ചറും ഒപ്പിട്ടു നല്‍കേണ്ടതുണ്ട്.
-           എട്ടു മണിക്കൂറില്‍ അധികം ചെയ്യുന്ന ജോലിക്ക് മണിക്കൂറിനു മുപ്പത്തിയഞ്ചു രൂപ നിരക്കില്‍ വേധനം നല്‍കേണ്ടതാണ്, ഇത് രാത്രി വേണ്ടി വരുമ്പോള്‍ നാല്പ്പത്തിയഞ്ചാവും.

-           ഓണത്തിനോ ക്രിസ്തുമസ്സിനോ ഉത്സവ ബദ്ധ പത്തു ശദമാനം നല്‍കേണ്ടതാണ്..

No comments: