Sunday, 2 August 2015

Human Dignity...


ആദ്മബോധവും (അവബോധവും) ആദ്മാഭിമാനവും മനുഷ്യന് മാത്രമുള്ളതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലെന്നു നാം ധരിച്ചുവച്ചിരിക്കുന്നതും... അവ അവിഭാജ്യങ്ങളുമാണ്. മറ്റു ജീവരാശികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, വ്യതിരക്തനാക്കുന്നത് ഈ  ആദ്മാവബോധമാണ്... അതുകൊണ്ടുതന്നെ ജീവിതത്തിനു അര്‍ഥം നല്‍കുവാനും, അതിനെ  ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുവാനും അവന് മാത്രമേ സാധിച്ചിട്ടുള്ളൂ...

പുരാതന കാലം മുതലേ ഈ തിരിച്ചറിവ് ഉണ്ടായതായി ഉപനിഷദുക്കളില്‍ നിന്നും നാം മനസ്സിലാക്കുന്നു: ‘തത്വമസി സോഹം’, അതായത്, ‘നീ അതാകുന്നു (ബ്രഹ്മമാകുന്നു)! ‘ഞാന്‍ ബ്രഹ്മനാകുന്നു’ എന്നൊക്കെ... ഇതുതന്നെയല്ലേ ബൈബിളും പറയുന്നതു: ‘...ദൈവം തന്‍റെ ശ്ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.’ (ഉത്പത്തി 1:27;3:5). മറ്റാരേക്കാളും ഇത് മനസ്സിലാക്കിയവനാണ് യേശു. അതുകൊണ്ടാണ് ‘എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍’ എന്ന് ആഹ്വാനം ചെയ്തത്.  വിശുദ്ധിയിലേക്കു (ദൈവമാകാന്‍) വിളിക്കപ്പെട്ടവനാണ് അവന്‍. (ഉത്പത്തി 3:5; ലേവ്യര്‍ 11:44; മത്തായി 5:48). ദൈവത്തോളം ഉയരാന്‍ കഴിവുള്ളവനാണ് അവന്‍. ‘മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യന് വേണ്ടിയുള്ളതാണ്’

സ്വാഭിമാനവും സ്വകാര്യതയും:
സ്വാഭിമാനം വൈയക്തികമാണ്. വൈയക്തികതയുടെ അന്തഹ്സത്തയാണ് സ്വകാര്യത.



മനുഷ്യ മഹത്വത്തിന്റെ ഭാഗമാണ് അവന്‍റെ സ്വകാര്യതപോലും...
 

സംഗീര്‍ത്തനം 8:5:

ഈ മഹത്വത്തിന് അനുയോജ്യമായ സ്ഥാനമാനങ്ങള്‍, ജീവിത നിലവാരവും ശൈലിപോലും  അവന് അവകാശപ്പെട്ടതാണ്. അങ്ങനെയാണ്, വസ്ത്രധാരണം തുടങ്ങി വേഷവിധാനങ്ങള്‍, ആടയാഭരണങ്ങള്‍ എന്നുവേണ്ട വ്യത്യസ്തമായ, വ്യത്യസ്ത ആവശ്യങ്ങള്‍ക്കായുള്ള പാര്‍പ്പിടങ്ങള്‍ അവന്‍ ആവശ്യമായിവന്നത്. സമൂഹജീവിയായ മനുഷ്യന്‍ പരസ്പരം ഈ അഭിമാനത്തില്‍ ഊറ്റം കൊള്ളുവാനും അത് സ്ഥാപിച്ചെടുക്കുവാനും ഒരുപാടൊരുപാട് വ്യഗ്രത കാണിക്കുന്നതും അധ്വാനിക്കുവാനും അന്വേഷിക്കാനുമൊക്കെ അവന്‍ പോരാടുന്നത്. 

No comments: