ജീവന്‍റെ നിലനില്‍പ്പിനു
ഭക്ഷണം അനിവാര്യമാണ്. അതിനുള്ള വിഭവങ്ങള്‍ പ്രബഞ്ചത്തില്‍ വേണ്ടുവോളമുണ്ട്. അതിനെ
കൃഷിയിലൂടെ, വേട്ടയി/നായാട്ടിലൂടെ, മത്സ്യ ബന്ധനത്തിലൂടെ നമ്മള്‍ സ്വായത്തമാക്കിയിരുന്നു.
ജീവജാലങ്ങള്‍ക്കെല്ലാം പൊതുവായി നിലനിര്‍ത്തപ്പെടെണ്ട ഈ വിഭവങ്ങളെ മനുഷ്യന്‍
സ്വകാര്യവല്കരിച്ചു ലാഭാത്തിനുവേണ്ടിമാത്രം നിയന്ത്രിക്കുവാനും സംഭരിക്കുവാനും
തുടങ്ങി. അവിടെയാരംഭിച്ചു ഈ അടിസ്ഥാന ആവശ്യത്തിന്മേലുള്ള മത്സരവും, പോരാട്ടവും...
ലാഭാത്തിനുവേണ്ടിയുള്ള
ആര്‍ത്തി ഭക്ഷണം ഉത്പാതിപ്പിക്കുന്ന, സംസ്കരിക്കുന്ന, സംഭരിക്കുന്ന, എല്ലാ
മേഘലകളിലും, വിശേഷിച്ചും വിത്ത് ഉത്പാതനത്തിലും, രാസവളം ഒരുക്കുന്നത്തിലും കടന്നുകൂടി. അതിനു നാമിന്നു
നല്കേണ്ടിവന്നതോ, ജീവനുള്‍പ്പെടെയുള്ള
വലിയ വിലയും – ഇന്നുവരെ കേട്ടു കേള്‍വിപോലുമില്ലാത്ത ഭയാനകവും മാരകവുമായ
രോഗങ്ങളും.
ഈ ദുസ്ഥിതിക്ക്
പരിഹാരമാണ് നാടന്‍ വിത്തുകളും, ജൈവ വളങ്ങളും ഉപയോഗിച്ചുള്ള ജൈവകൃഷി. അമിത
ലാഭാത്തിനുവേണ്ടിയുള്ള ഇന്നത്തെ അധാര്‍മികവും അനിയന്ത്രിതവുമായുള്ള മത്സരയോട്ടത്തില്‍
അത്തരം ശ്രമകരമായ കൃഷി രീതിക്ക് തന്‍റെ ജീവനെ, ജീവിതത്തെ സമര്‍പ്പിച്ചു നമുക്ക്
ശംസുദ്ധമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മാതൃകയാണ് ശ്രി. കല്ലാര്‍
വസുന്ധരന്‍.
ഇദ്ദേഹം ഞങ്ങളുടെ
തിരുവനന്തപുരം ലത്തീന്‍ അതിരൂപത വൃദ്ധ മന്ദിരത്തില്‍ ആവശ്യമായ പച്ചക്കറികള്‍
ജൈവരീതിയില്‍ ഉത്പാതിപ്പിക്കുന്നതിനുവേണ്ട പരിശീലനവും സജ്ജീകരണങ്ങളും നല്‍കി ഞങ്ങളെ
അതിനു തല്പരരാക്കുകകൂടി ചെയ്തിരിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ക്ക്
ആവഷ്യമായ സംശുദ്ധമായ പച്ചക്കറി ഞങ്ങള്‍തന്നെ കൃഷി ചെയ്തു നിറവോടെ കഴിക്കാനുള്ള
സാഹചര്യം ലഭിച്ചത് ശ്രി. വസുന്ധരന്റെ സഹായത്താലാണ്. ഇദ്ദേഹത്തിന്റെ ഈ മഹത്തായ,
മാതൃകാപരമായ നൈപുണ്യം മറ്റുള്ളവര്‍ക്കും ലഭ്യമാകട്ടെ, വിഷലിപ്തമാല്ലാത്ത ഭക്ഷണം
ലഭിച്ചു ആരോഗ്യ ജീവിതം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്നും ആശംശിക്കുന്നു.
No comments:
Post a Comment