First Mass of PRABESH Jacob
Karumkulam - Saturday, 8th August 2015 [Jacob-Mary:
2bros/1sis]
I Kgs 19:4-8; Eph 4:30-5:2; Jn 6:41-51 (XIX Sunday)
I.
ഏലിയാ ഹോറെബില്‍ - വിശപ്പ് - ഭക്ഷണം...
II.
ദൈവത്തെ അനുകരിക്കുവിന്‍...
സ്നേഹത്തില്‍ ജീവിക്കുവിന്‍... ക്രിസ്തു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബാലിയുമായി...
സമര്‍പ്പിച്ചു..
III.
ഞാന്‍ ജീവന്‍റെ അപ്പമാണ്...
ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്... ഇത്
ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല...
ഒരു പ്രഥമ ദിവ്യ
ബാലിക്ക് എത്രയോ അനുയോജ്യമായ വായനകള്‍!
-
പെസഹാ (അന്ത്യ)അത്താഴം: ‘പിന്നെ
അവന്‍ അപ്പമെടുത്ത്... അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി
നല്‍കപ്പെടുന്ന എന്‍റെ ശരീരമാണ്... പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ
പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ
ഉടമ്പടിയാണ്... (ലൂക്കാ)
-
ഇത് കാല്‍വരിയില്‍ -
കുരിശില്‍ - യാഥാര്‍ത്യമാവുകയായിരുന്നു... ‘അവര്‍ അവനെ കുരിശില്‍ തറച്ചു... അവന്‍റെ
പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അവിടെനിന്നു രക്തവും വെള്ളവും
പുറപ്പെട്ടു... (യോഹന്നാന്‍...)
-
പൌരോഹിത്യ സ്ഥാപനവും,
ദിവ്യകാരുണ്യ സ്ഥാപനവും പരസ്നേഹകല്പനയുമാണ് പെസഹാ വ്യാഴം അനുസ്മരിക്കപ്പെടുന്ന
ദിവ്യ രഹസ്യങ്ങള്‍...
-
യോഹന്നാന്‍ ഇതിനു
പകരംവയ്ക്കുന്നത് അര്‍ത്ഥഗര്‍ഭമായ പാദം കഴുകല്‍ ശുശ്രൂയാണ്...
-
നിങ്ങളുടെ ഗുരുവും നാഥനുമായ
ഞാന്‍ നിങ്ങളോട് ഇപ്രഹാരം ചെയ്തുവെങ്കില്‍ നിങ്ങളും പരസ്പരം ചെയ്യുവിന്‍...
-
യേശുവിന്‍റെ ജീവിതവുമായി
അഭേദ്യബന്ധമുണ്ടിതിനു... ‘ഞാന്‍ സുശ്രൂഷിക്കപ്പെടാന്‍ വേണ്ടിയല്ല,
സുശ്രൂഷിക്കാനാണ് വന്നിട്ടുള്ളത്...
-
സാധാരണ പൌരോഹിത്യം എന്തിനെയെങ്കിലും
ബാലിയര്‍പ്പിക്കുകയാണ് ചെയ്യുന്നത്....
-
എന്നാല്‍ യേശുവോ സ്വയം
ബലിയായിത്തീരുകയാനുണ്ടായത്...
-
ബലി പീഠവും, ബലിവസ്തുവും,
ബാലിയര്‍പ്പകനും യേശുവാണ്...
o ബലി വെറും ഒരു അനുഷ്ടാനമല്ല, പിന്നയോ അത് ആദ്മ സമര്‍പ്പണമാണ്...
o ദിനംപ്രതി ഉടുത്തൊരുങ്ങി, തിരിയുടെയും പൂക്കളുടെയും അള്‍ത്താര സുശ്രൂഷകരുടെയും
അകമ്പടിയോടെ, ഗാനാലാപന മേളത്തോടെ കാശിനുവേണ്ടി, ക്യാമറയ്ക്കുവേണ്ടി നിര്‍വഹിക്കുന്ന
ആചാരമല്ല.... ജീവന്‍റെ പാരമ്യമായ സമ്പൂര്‍ണ സമര്‍പ്പണമാണ്...
o ‘ഗോതമ്പ് മണി നിലത്തു വീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടി തുടരുന്നു...
അഴിയുന്നെങ്കിലോ സമൃദ്ധമായ വിളവു നല്‍കുന്നു...’
o ആ സമൃദ്ധിയാണ് ഉയിര്‍പ്പ്-ഉത്ഥാനം...
o അതാണ് ആദ്യത്തെയും, എക്കാലത്തെയും പ്രഘോഷണവും...
o യേശു ഉയിര്‍ത്തില്ലെങ്കില്‍ ഞങ്ങളുടെ പ്രബോധനം വ്യര്‍ത്ഥം, നിങ്ങളുടെ
വിശ്വാസവും...
§ ഒരാള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ മരിക്കുന്നു....
§ യേശുവിന്‍റെ മരണം ഇതിനെല്ലാം തികഞ്ഞ തെളിവാണ്...
-
Pancretius (08.08.’15)
No comments:
Post a Comment