Sunday, 2 August 2015

ബഹുമാനവും അനുസരണയും കുടുംബ ജീവിതത്തില്‍…

ബഹുമാനവും അനുസരണയും കുടുംബ ജീവിതത്തില്‍
St. Christopher Church, Pangappara, Chavadimukku, Sreekaryam
Friday, 24th July 2015 at 5.30 pm
Ex 20:1-17; Mt 13:18-23 [Col 3:1, 18-21; Lk 2:41-52]
[വിശുദ്ധിയും വിശ്വാസ കുടുംബജീവിതവും/ കുടുംബ വിശുദ്ധീകരണ ധ്യാനം/ .........../ സന്തോഷവും സമാധാനവും കുടുംബജീവിതത്തില്‍/ വി.ക്രിസ്റ്റഫറിന്റെ മാതൃക നമ്മുടെ കുടുംബജീവിതത്തില്‍]
കുടുംബം: [പത്രണ്ടാം പീയൂസ് പാപ്പാ – മോതിരം – അല്‍മായ പൌരോഹിത്യം...] കൂട്-വീട്...
-           സഭയുടെ മുഖ്യ വിചിന്തന വിഷയം
-           രണ്ടു സിനഡുകളുടെയും [അടുത്ത കാലത്തെ അസാധാരണ സിനഡുഉം ഒക്ടോബറിലെ സാധാരണ സിനഡ്ഉം..]
o    பாலூட்டும் அன்னை, அவள் நடமாடும் தெய்வம்/ அறிவூட்டும் தந்தை நல்வழி காட்டும் தலைவன்’// ‘அம்மா என்றால் அன்பு/ அப்பா என்றால் அறிவு..’// ‘தாயிற்ச் சிறந்ததோர் கோயிலுமில்லை/ தந்தைசொல் மிக்க மந்திரமில்லை’// 
o    ‘’ஈன்ற பொழுதிற் பெரிதுவக்கும் தன்-மகன்/ சான்றோன் எனக்கேட்ட தாய்’//
o    ‘மகன் தந்தைக்காற்றும் உதவி –இவன்/ தந்தை என்னோற்றான் கொல் எனும்சொல்’/
o    ‘நல்லதோர் குடும்பம் பல்கலைக் கழகம்....’
-           മറ്റു ജീവജാലങ്ങളില്‍നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത് കുടുംബമാണ്...
-           ബന്ധങ്ങളുടെ, വൈകാരികതയുടെയൊക്കെ നിധാനം...
-           സംബര്‍ഗത്തിന്റെ, ആശയവിനിമയത്തിന്റെ, സഹകരണത്തിന്റെ, സഹനത്തിന്‍റെ യൊക്കെ... [കൂട്ടുകുടുംബം – അണുകുടുംബം... വിവാഹമോചനം...]
-           സുരക്ഷിതത്വ ബോധത്തിന്‍റെ, സന്തോഷത്തിന്‍റെ, സംതൃപ്തിയുടെ, സമാധാന ത്തിന്റെയൊക്കെ...
-           തിരിച്ചുവരാന്‍ ഒരിടം; ആശ്രയിക്കാന്‍, അഭയമരുളാനൊക്കെ...
-           കലാ-ശാസ്ത്ര-സാഹിത്യ പുരോഗതികളുടെ അടിസ്ഥാനവും...
ബഹുമാനവും അനുസരണയും:
-           പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്
o    ഇതൊന്നു ചെയ്തോട്ടെ/പറഞ്ഞോട്ടെ...
o    നന്ദി....
o    ഖേദിക്കുന്നു... ക്ഷമിക്കണേ...
-           നമ്മുടെ വിഷയം പ്രത്യക്ഷത്തില്‍ മക്കളെ ഉദേശിച്ചാവാം....
-           എങ്കിലും അവ പരസ്പരം, അന്യോന്യം വേണ്ടതാണ്... പ്രത്യേകിച്ച് ബഹുമാനം.....
-           അനുസരണം ഒരു വ്യക്തിയോടെന്നതിനെക്കാള്‍ ജീവിത മൂല്യങ്ങളോട്, ആധാര്‍ഷങ്ങ ളോടാണ് വേണ്ടത്...
-           അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍, പ്രായമായവരുടെ അഭിപ്രായം സ്വീകരിക്കേ ണ്ടതാവും മുന്നോട്ടുപോകാന്‍ സഹായകരം....
-           നമ്മള്‍ എല്ലാവരുംതന്നെ ബഹുമാനം അര്‍ഹിക്കുന്നവരാണ്, കാരണം നാം ‘ദൈവത്തിന്‍റെ ശചായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് ....’’വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടതുകൊണ്ട്...’ ‘ദൈവജനവും, വിശുദ്ധ ജനവും, രാജകീയ പുരോഹിതഗണവും, സ്വന്തം ജനതയുമായതുകൊണ്ട്...’ ‘ലോക ത്തിന്‍റെ പ്രകാശവും, ഭൂമിയുടെ ഉപ്പുമൊക്കെയായതുകൊണ്ട്...’  

-           യേശുവും തിരുക്കുടുംബവും... / ഗാര്‍ഹിക സഭാ... 

ഗാര്‍ഹിക തൊഴിലാളികള്‍:

ഗാര്‍ഹിക തൊഴിലാളികള്‍:
മുഴുവന്‍ സമയ തൊഴില്‍: രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ – പ്രതിദിനം ഇരുനൂറ്റി ഇരുപതു രൂപ വീതം. നാലു ഞായറാഴ്ചകള്‍ അവധിയാണ്. അവയില്‍ രണ്ടു ഞായറാഴ്ചകള്‍ക്ക് വേധനം നല്‍കേണ്ടതാണ്. അങ്ങനെ പ്രതിമാസം ആറായിരത്തി ഒരുനൂറ്റി അറുപതു രൂപയാണ് വേധനം. [220*28 (26+2) = 6610/-] [ആധാരം: ടി.എസ്.എസ്.എസ്സിന്‍റെ ‘ഐശ്വര്യാ’ ഗാര്‍ഹിക തൊഴിലാളി വേധനം] 
ഇത് സ്ഥിരം ജോലിയാവുമ്പോള്‍, ചില ക്രമീകരണങ്ങള്‍ ആവശ്യമാവുന്നു. അവ താഴെപ്പറയും പ്രകാരമാണ്:
-           മേല്‍ സൂചിപ്പിച്ച സമയ-വേധന-അവധി സ്വീകാര്യമാണെങ്കില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.
-           ജോലിയില്‍ തൃപ്തി ഇല്ലെങ്കില്‍ ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഒരാഴ്ചത്തെയും, പിന്നീടാണെങ്കില്‍ ഒരു മാസത്തെ നോട്ടീസോടെയും ഇരു കൂട്ടര്‍ക്കും ജോലി ഉടമ്പടി റദ്ദാക്കാവുന്നതാണ്‌.
-           ആറു മാസങ്ങള്‍ തുടര്‍ച്ചയായി ജോലിയില്‍ തുടര്‍ന്നെങ്കില്‍ ആ ജോലിക്കാരിയെ/രനെ സ്ഥിരപ്പെടുത്തെണ്ടാതാണ്.
-           സ്ഥിരപ്പെടുത്തപ്പെട്ട ജോലിക്കാര്‍ക്ക് ഇ.പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ക്ഷേമ പദ്ധതികളില്‍ ചേരാന്‍ അവകാശമുണ്ടാവും, അതിനുള്ള വിഹിതം എജമാനന്‍ നല്‍കേണ്ടതുമാണ്‌.
-           ജോലിസമയത്ത്‌ ഉണ്ടാവുന്ന അപകടമോ, രോഗം മുതലായ മറ്റു അത്യഹിതങ്ങളോ യജമാനന്‍റെ ഉത്തരവതത്തിലാണ്-ചിലവിലാണ്‌- ചികില്സിക്കപ്പെടെണ്ടത്.
-           ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ അത്യാവശ്യങ്ങള്‍ക്ക് അവധി – വേധനമില്ലാത്ത- അനുവതിക്കേണ്ടാതാണ്, പറ്റുമെങ്കില്‍ ജോലിക്കാരി/രന്‍ പകരം ആളെ നല്കാവുന്നതുമാണ്...
-           ജോലിക്കാരി/രന്‍ എന്തെങ്കിലും ക്രമക്കേട് കാണിച്ചാല്‍, അത് തിരുത്താന്‍ പറയണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ രേഖാമൂലം നിര്‍ദ്ദേശിക്കണം. അതും അനുസരിക്കുന്നില്ലെങ്കില്‍ ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ പിരിച്ചുവിടാവുന്നതാണ്.
-           പ്രതിവര്‍ഷം അഞ്ചു ശദമാനം വേദന വര്‍ദ്ധനവ്‌ നല്‍കേണ്ടതാണ്.
-           തുടര്‍ച്ചയായ രോഗാവസ്തയാനെങ്കില്‍ സ്വയം വിരമിക്കയോ, ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ പിരിച്ചുവിടപ്പെടാവുന്നതുമാണ്.
-           വേധനം മാസാവസാനം നല്കപ്പെടെണ്ടാതാണ്. അതിനു വൌച്ചറും ഒപ്പിട്ടു നല്‍കേണ്ടതുണ്ട്.
-           എട്ടു മണിക്കൂറില്‍ അധികം ചെയ്യുന്ന ജോലിക്ക് മണിക്കൂറിനു മുപ്പത്തിയഞ്ചു രൂപ നിരക്കില്‍ വേധനം നല്‍കേണ്ടതാണ്, ഇത് രാത്രി വേണ്ടി വരുമ്പോള്‍ നാല്പ്പത്തിയഞ്ചാവും.

-           ഓണത്തിനോ ക്രിസ്തുമസ്സിനോ ഉത്സവ ബദ്ധ പത്തു ശദമാനം നല്‍കേണ്ടതാണ്..

குடும்பம்....

குடும்பம்: மானிடத்தின் மகுடம்... சமூக வளர்ச்சியின் சிகரம்...
திருத்தந்தை பிரான்சிஸ்: மூன்று முத்துக்கள் – ‘நான் இதை செய்யலாமா, சொல்லலாமா...’/ நன்றி..../ வருந்துகிறேன், மன்னிக்கவும்...
இயேசுவும் குடும்பமும் –

-           ‘அன்பும் அறனும் உடைத்தாயின் – இல்வாழ்க்கை/ பண்பும் பயனும் அது’
-           ‘மகன் தந்தைக்கும் ஆற்றும் உதவி – இவன்தந்தை/ என்னோற்றான் கொல் எனும் சொல்’
-           ‘ஈன்றபொழுதிர் பெரிதுவக்கும் தன் மகன்/ சான்றோன் எனக்கேட்ட தாய்’
-           ‘தாயிற்ச் சிறந்ததொரு கோயிலுமில்லை’/ ‘தந்தைசொல் மிக்க மந்திரமில்லை’
-           ‘அம்மா என்றால் அன்பு/ அப்பா என்றால் அறிவு. ஆசான் என்றால் கல்வி/ அவரே உலகின் தெய்வம்...’
-           ‘பாலூட்டும் அன்னை, அவள் நடமாடும் தெய்வம்/ அறிவூட்டும் தந்தை அவர் வழிகாட்டும் தலைவன்....’
-           ‘எழுத்தறிவித்தவன் இறைவனாகும்..’
-           ‘நல்லதொரு குடும்பம் பலகலைக் கழகம்...’
-           ‘வையத்துள் வாழ்வாங்கு வாழ்பவன் – வானுறையும்/தெய்வத்துள் வைக்கப்படும்’


Human Dignity...


ആദ്മബോധവും (അവബോധവും) ആദ്മാഭിമാനവും മനുഷ്യന് മാത്രമുള്ളതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലെന്നു നാം ധരിച്ചുവച്ചിരിക്കുന്നതും... അവ അവിഭാജ്യങ്ങളുമാണ്. മറ്റു ജീവരാശികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, വ്യതിരക്തനാക്കുന്നത് ഈ  ആദ്മാവബോധമാണ്... അതുകൊണ്ടുതന്നെ ജീവിതത്തിനു അര്‍ഥം നല്‍കുവാനും, അതിനെ  ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുവാനും അവന് മാത്രമേ സാധിച്ചിട്ടുള്ളൂ...

പുരാതന കാലം മുതലേ ഈ തിരിച്ചറിവ് ഉണ്ടായതായി ഉപനിഷദുക്കളില്‍ നിന്നും നാം മനസ്സിലാക്കുന്നു: ‘തത്വമസി സോഹം’, അതായത്, ‘നീ അതാകുന്നു (ബ്രഹ്മമാകുന്നു)! ‘ഞാന്‍ ബ്രഹ്മനാകുന്നു’ എന്നൊക്കെ... ഇതുതന്നെയല്ലേ ബൈബിളും പറയുന്നതു: ‘...ദൈവം തന്‍റെ ശ്ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.’ (ഉത്പത്തി 1:27;3:5). മറ്റാരേക്കാളും ഇത് മനസ്സിലാക്കിയവനാണ് യേശു. അതുകൊണ്ടാണ് ‘എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍’ എന്ന് ആഹ്വാനം ചെയ്തത്.  വിശുദ്ധിയിലേക്കു (ദൈവമാകാന്‍) വിളിക്കപ്പെട്ടവനാണ് അവന്‍. (ഉത്പത്തി 3:5; ലേവ്യര്‍ 11:44; മത്തായി 5:48). ദൈവത്തോളം ഉയരാന്‍ കഴിവുള്ളവനാണ് അവന്‍. ‘മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യന് വേണ്ടിയുള്ളതാണ്’

സ്വാഭിമാനവും സ്വകാര്യതയും:
സ്വാഭിമാനം വൈയക്തികമാണ്. വൈയക്തികതയുടെ അന്തഹ്സത്തയാണ് സ്വകാര്യത.മനുഷ്യ മഹത്വത്തിന്റെ ഭാഗമാണ് അവന്‍റെ സ്വകാര്യതപോലും...
 

സംഗീര്‍ത്തനം 8:5:

ഈ മഹത്വത്തിന് അനുയോജ്യമായ സ്ഥാനമാനങ്ങള്‍, ജീവിത നിലവാരവും ശൈലിപോലും  അവന് അവകാശപ്പെട്ടതാണ്. അങ്ങനെയാണ്, വസ്ത്രധാരണം തുടങ്ങി വേഷവിധാനങ്ങള്‍, ആടയാഭരണങ്ങള്‍ എന്നുവേണ്ട വ്യത്യസ്തമായ, വ്യത്യസ്ത ആവശ്യങ്ങള്‍ക്കായുള്ള പാര്‍പ്പിടങ്ങള്‍ അവന്‍ ആവശ്യമായിവന്നത്. സമൂഹജീവിയായ മനുഷ്യന്‍ പരസ്പരം ഈ അഭിമാനത്തില്‍ ഊറ്റം കൊള്ളുവാനും അത് സ്ഥാപിച്ചെടുക്കുവാനും ഒരുപാടൊരുപാട് വ്യഗ്രത കാണിക്കുന്നതും അധ്വാനിക്കുവാനും അന്വേഷിക്കാനുമൊക്കെ അവന്‍ പോരാടുന്നത്. 

Friday, 27 March 2015

Robert's initiative at our lives...പ്രിയ റോബര്‍ട്ട്‌,
അഭിനന്ദനങ്ങള്‍കൊണ്ട് ഒതുക്കാവുന്ന ഒരു സമസ്യയല്ല റോബര്‍ട്ട്‌ ചെയ്തു തീര്‍ത്തത്, ‘കടല്പ്പണിക്കാരുടെ ലോകം’ എന്ന അത്യപൂര്‍വ്വ രചനയിലൂടെ... ഇന്നലെ യാദൃ ശ്ചികമായിട്ടാണ് ജെയിംസ് ആ കൈയെഴുത്തുപ്രതി എനിക്ക് തന്നത്... ഞാനും, ‘റോബര്‍ട്ട്‌ പ്രത്യേകിച്ചു എന്തു എഴുതാനാണ്’ എന്നാ ഭാവത്തില്‍ വാങ്ങി വച്ചു, സാധിക്കുമെങ്കില്‍ ഓടിച്ചൊന്നു വായിച്ചു അഭിപ്രായം പറയാന്‍ ശ്രമിക്കാം എന്ന നിലപാടില്‍...
മുന്‍വിധി ഉണ്ടാവാതിരിക്കാന്‍ ‘അവധാരിക’ ഒഴിവാക്കി വായന തുടങ്ങി... വായിച്ചു തുടങ്ങിയപ്പോള്‍ ആ ആഖ്യാന ശൈലി എന്നെ ഘടാതാകര്ഷിച്ച്ചു, പ്രതിപാത്യ വിഷയം എന്റെതുമായി, അങ്ങനെ ഞാനറിയാതെ ഞാന്‍ അതില്‍ ലയിച്ചുപോയി...
ഇത് ഒരു പഠനമാണോ, നോവലാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അത്ര സുന്ദരമായാണ് രചനയുടെ പോക്ക്... എന്നിലേക്ക്‌ എന്നെ നയിച്ചു... പലപ്പോഴും കണ്ണുകളെ ഈറനണിയിച്ചു... എന്‍റെയും ബാല്യത്തിലേക്ക്, ഒത്തിരി മോഹിച്ചിരുന്ന ആ തിരുമുറ്റത്തേക്ക്, എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി...
കടലിന്‍റെ ആഴം ഇത്ര അഗാതമാണെന്ന്, കടലിന്‍റെ മക്കളുടെ മനസ്സ് അതിലും അഗാതമാണെന്ന് കാട്ടിത്തന്നു... എത്ര സാകസികമാണാ ജീവിതം... പ്രകൃതിയിലെ വികൃതിയായ കടലിനെ, അതിലെ അനിശ്ചിതത്വങ്ങളെ, അനന്തതയെ, അപകടതയെ എത്ര ധീരമായാണ് നമ്മുടെ ‘നിരക്ഷര’ സഹോദരങ്ങള്‍ അതിജീവിച്ചത് എന്നെല്ലാം കാട്ടിത്തന്നു...

Christ, the King...ക്രിസ്തു രാജത്വ തിരുനാള്‍
തിരുവനന്തപുരം പട്ടണത്തിനു മറ്റൊരു അര്‍ദ്ധ-അവധി [14.11.14, വെള്ളി] കൂടി ലഭ്യമാവന്പോകുന്നു, പ്രസിദ്ധമായ വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാള്‍ കൊടിയേറ്റും തുടര്‍ന്നുള്ള ഭക്തജന തിരക്കും പ്രമാണിച്ച്... ഇവിടെ മതവിശ്വാസങ്ങള്‍ക്ക്‌ ഉപരിയായി ജനം പ്രവിഹിക്കുന്നു... ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം...’(Mt.11:28-29) എന്നരുളിയ യേശുദേവന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി അവര്‍ സംതൃപ്തരായി മടങ്ങുന്നത് ഒരു സാധാരണ കാഴ്ച്ചമാത്രമാണ്.
അവിടുത്തേക്ക്‌ പ്രണാമങ്ങള്‍ അര്‍പ്പിക്കാന്‍ അവിടുത്തെ ഒരു രാജാവാക്കണമെന്നില്ല, മറിച്ച് ‘...തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത്’(Mt.16:24) അവന്‍റെ പിന്നാല്‍ ചെന്നാല്‍ മതി; ‘എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണു ചെയ്തു തന്നത്’(Mt.25:31-45) എന്ന്‍  പറഞ്ഞു യേശു താദാത്മ്യം പ്രഖ്യാപിച്ച വിശക്കുന്നവര്‍ക്ക്, ദാഹിക്കുന്നവര്‍ക്ക്, പരദേശികള്‍ക്ക്, നഗ്നര്‍ക്ക്, രോഗികള്‍ക്ക്, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ടവര്‍ക്കൊക്കെ അപ്പവും, വെള്ളവും, അഭയവും, വസ്ത്രവും, ആശ്വാസവും, അംഗീകാരവുമൊക്കെ നല്‍കിയാല്‍ മതിയാവും... അത്തരക്കാരില്ലാത്ത ഒരു വ്യവസ്ഥിതി – ദൈവരാജ്യം – യാഥാര്‍ത്യമാക്കിയാല്‍ മതിയാവും... 
തിരുനാള്‍ ഉത്ഭവം:
ക്രിതുരാജത്വ തിരുനാള്‍ സ്ഥാപിതമായത്, പതിനൊന്നാം പീയൂസ് പാപ്പായുടെ കാലത്ത്, 1925-ല്‍ മാത്രമാണ്. 1969-ല്‍ ആറാം പൌലോസ് പാപ്പാ ‘നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു പ്രപഞ്ച രാജാവ്’ എന്ന ശീര്‍ഷകത്തില്‍ ആഗമന കാലത്തിനു മുന്‍പുള്ള ഞായറാഴ്ചത്തെ മഹോല്‍സവമായി ഉയര്‍ത്ന്നതുവരെ സകല വിശുദ്ധരുടെയും തിരുനാളിന് മുന്‍പുള്ള ഞായറാഴ്ചയായിരുന്നു ഇത് ആഘോഷിക്കപ്പെട്ടിരുന്നത്. കത്തോലിക്കര്‍ കൂടാതെ മറ്റുപല ക്രൈസ്തവസഭാ വിഭാഗങ്ങളും ഈ തിരുനാള്‍ ആഘോഷിക്കുന്നുമുണ്ട്.
ക്രിസ്തുരാജനെത്തേടി ഒരു വേദപുസ്തക പര്യടനം:
 ‘...നിങ്ങള്കുരിശില്തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി...’ (Acts 2:36), ഇതായിരുന്നു സഭയുടെ പ്രാരംഭ പ്രഘോഷണം. ഇന്നു ക്രൈസ്തവര്‍ക്ക് സുപരിചിതമായ വിശ്വാസ സത്യമാണിത്. ഈ തിരിച്ചറിവിലേക്ക് ശിഷ്യഗണവും പിന്നീട് ക്രൈസ്തവ സഭയും സാവകാശം വളരുകയായിരുന്നു.
മരിയത്തില്‍നിന്നും ജനിച്ചവന്‍ യേശുവാണു. ഗബ്രിയേല്‍ ദൂതന്‍ മറിയത്തോടു പറഞ്ഞു: ‘... നീ അവനു യേശു എന്ന് പേരിടണം.’ (Lk 1:31). മറിയവുമായി വിവാഹ നിശ്ചയം കഴിഞ്ഞ ജോസഫിനോട്‌ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘... അവനു നീ യേശു എന്ന് പേരിടണം... അവന്‍ ശിശുവിന് യേശു എന്ന് പേരിട്ടു.’ (Mt 1:21, 25).
യേശു ക്രിസ്തുവാകുന്നു:
യേശു കേസറിയഫിലിപ്പി പ്രദേശത്തു എത്തിയപ്പോള്ശിഷ്യന്മാരോട് ചോതിച്ചു:...ഞാന്ആരെന്നാണ് നിങ്ങള്പറയുന്നത്? ശിമയോന്പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌... (അനന്തരം അവന്‍, താന്ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്ന് ശിഷ്യന്മാരോട് കല്പിച്ചു. (Mt 16: 13-20) ഒരുപക്ഷെ, അത് സ്വയം അനുഭവിച്ച് അറിയേണ്ട ഒരു സത്യമായിരിക്കണം, അല്ലാതെ ആരെങ്കിലും പറഞ്ഞു കേട്ട് വിശ്വസിക്കേണ്ട ഒരു വിശ്വാസപ്രമാണമാവാന്പാടില്ലത്തതും.
ഇതൊക്കെയാണെങ്കിലും അവിടുത്തെ മരണാനന്തരം മാത്രമാണ് യേശു ക്രിസ്തു ആണെന്ന ബോധ്യം ശിഷ്യന്മാര്‍ക്ക് ഉണ്ടായത്, അതൊരു അനുഭവമായി, അടക്കാനാവാത്ത ആവേശമായി, പ്രോഘോഷണമായി... ‘...നിങ്ങള്കുരിശില്തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി.’(Acts.2:36). സുവിശേഷ പ്രഘോഷണവും രചനതന്നെയും ഇതിനു ശേഷമായിരുന്നല്ലോ, പഴയ നിയമത്തിലെ പുറപ്പാട് അനുഭവത്തില്‍നിന്നുമാണ് ഉല്‍പത്തി ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വിരചിതമായെന്നു പണ്ഡിതന്മാര്‍ അവകാശപ്പെടുന്നതുപോലെ.... അങ്ങനെയാണ് യേശുവിനെ അവര്‍ കാലാന്തരത്തില്‍ ക്രിസ്തുവായി തിരിച്ചറിയുന്നത്...
എന്നിട്ടും ജനവും നേതാക്കളും അതംഗീകരിക്കുവാന്‍ ഒരുക്കമല്ലായിരുന്നു. ‘...പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്‍റെ ക്രിസ്തു ആണെങ്കില്‍... തന്നെത്താനേ രക്ഷിക്കട്ടെ.’ (Lk 23:35).  
ക്രിസ്തു രാജാവാക്കപ്പെടുന്നു:
‘പുരുഷനെ അറിയാതെ’ (Lk.1:35) ഗര്‍ഭിണിയായ മറിയത്തിന്‍റെ ഭര്‍ത്താവ് ‘ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്ന’(Lk2:4)തിനാല്‍ അവളില്‍നിന്നു യേശു ദാവീദിന്റെ പുത്രനായി അവന്‍റെ പട്ടണത്തില്‍ ജനിച്ചു(Lk.2:11). മത്തായിയുടെ സുവിശേഷം തുടങ്ങുന്നത് ഇപ്രകാരമാണ്: ‘...ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി...’(Mt.1:1). തന്‍റെ വളര്‍ത്തുപിതാവിന്റെ വകയായിട്ടാണ് യേശുവിനു ‘ദാവീദ്’ പൈതൃകം, ‘രാജകീയ’ പൈതൃകം ചാര്‍ത്തിക്കിട്ടിയത്! പൌരസ്ത്യ ജ്ഞാനികള്‍ക്ക് അവിടുന്ന് ‘യഹൂദന്‍മാരുടെ രാജാവാ’(Mt 2:2)ണെങ്കിലും, അവിടുത്തെ സമകാലികര്‍ പറഞ്ഞത്:  അവന്‍ ‘ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്‍റെ അമ്മ?’(Mt 13:55) എന്നാണു. അവന്‍റെ സമകാലികര്‍ ഇന്ന് നാം വിശ്വാസിക്കുന്നതുപോലെയല്ല അവിടുത്തെ കണ്ടിരുന്നത്‌. യേശുവില്‍നിന്നും ക്രിസ്തുവിലേക്കും, അവിടെനിന്നും രാജത്വത്തിലേക്കുമുള്ള വളര്‍ച്ച ഉയിര്‍പ്പു അനുഭവത്തിനു ശേഷം സാവകാശം സംഭവിച്ചതാണ്.... 
യേശുവിന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റം അവിടുന്ന് ‘സ്വയം രാജാ’വെന്ന് അവകാശപ്പെട്ടു എന്നതിനാലാവണമല്ലോ അങ്ങനെയുള്ള കുറ്റാരോപണവും തുടര്‍ന്ന് അത് കുരിശില്‍ എഴുതിപ്പിടിപ്പിച്ചതും. ദേശാദിപതി ചോതിച്ചു: നീ യഹൂദന്മാരുടെ രാജാവാണോ?’(Mt 27:11). ‘…ദേശാദിപതിയുടെ പടയാളികള്‍...യഹൂദന്മാരുടെ രാജാവേ, സ്വസ്തി! എന്ന് പറഞ്ഞു അവനെ പരിഹസിച്ചു.’ (Mt 27:29). ‘ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ് എന്ന ആരോപണം അവര്‍ അവന്‍റെ ശിരസ്സിനു മുകളില്‍ എഴുതിവച്ചു.’ (Mt 27:37). പ്രസിദ്ധമായ ‘INRI’ ഇതിന്‍റെ ചുരുക്കമാണല്ലോ. ‘പ്രധാനപുരോഹിദന്മാര്‍ നിയമജ്ഞരോടും പ്രമാണികളോടുമൊത്തു അവനെ പരിഹസിച്ചുകൊണ്ട്‌ പറഞ്ഞു:.. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ...’(Mt 27:41-42).
ഇണങ്ങാത്ത കുപ്പായം:
ദൈവത്തിനും എന്തും ആകാമെങ്കിലും എന്തിനു അവിടുന്ന് കാലിത്തൊഴുത്തില്‍ ജനിക്കണം? അങ്ങനെ കാലിത്തൊഴുത്തില്‍ ജനിച്ചവന്‍... [പ്രസവസമയമടുത്ത മറിയം സത്രത്തില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ച്... പുല്‍ത്തൊട്ടിയില്‍ കിടത്തി. (Lk 2:6-7)], തലചായ്ക്കാന്‍ ഇടമില്ലാത്തവന്‍ (Mt 8:20), കാല്‍വരിയിലെ മരക്കുരിശിലേറ്റി വധിക്കപ്പെട്ടവന്‍ (Lk 23:33) എങ്ങനെ ചേരും രാജാവിന്‍റെ ഈ കുപ്പായം! സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി നെട്ടോട്ടം ഓടുന്ന നമ്മുടെ സാഹചര്യത്തില്‍ യേശുവിന്റെ മനസ്സു മനസ്സിലാക്കുവാന്‍ നമുക്കാവില്ലായിരിക്കാം... ‘അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ട്പോകാന്‍ ഭാവിക്കുന്നു എന്ന് മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്ക് പിന്മാറു’(Jn 6:15)ന്നതും നമ്മുടെ കാലത്ത് വിഡ്ഢിത്തമായിരിക്കാം...
കൂടാതെ, ആധിപത്യമല്ല ശുശ്രൂഷയാണ് തന്റെ സമീപനവും ശൈലിയുമെന്നു പഠിപ്പിക്കുന്നതിലുപരി, മാതൃക കാട്ടി ശിശ്യര്‍ക്കു പ്രചോദനം ആവുകയുമായിരുന്നു, വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു... അവരെ അടുത്തു വിളിച്ചു പറഞ്ഞു:...മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്കാനുമാത്രേ.’ (Mk 10:45). വീണ്ടും: ‘...നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.’ (Jn 13: 14).
ദൈവരാജ്യം:
എന്നാല്‍ രാജാവല്ലാത്ത അവിടുന്ന് ഒരു രാജ്യം പ്രഖ്യാപിച്ചു - ദൈവ രാജ്യം: ‘സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു...’ (Mk 1:15). അതായിരുന്നു അവിടുത്തെ പ്രോബോധനവും, അതിനു അനുയോജ്യമായ പ്രവര്‍ത്തികളും... ഇതിനെ വിശദീകരിക്കുവാന്‍ എന്തുമാത്രം ഉപമകളാണ് അവിടുന്ന് അരുള്‍ചെയ്തത്... ഒരൊറ്റ പ്രാര്‍ഥനയേ അവിടുന്ന് പഠിപ്പിച്ചിട്ടുള്ളൂ. ആ ഹ്രസ്വ, സുന്ദര പ്രാര്‍ഥനയില്‍  ഈ രാജ്യത്തിന്‍റെ ആഗമനത്തിനുവേണ്ടി പ്രാര്‍ഥിക്കുവാനാണ് ആഹ്വാനം ചെയ്തത്(Mt 6:10), അതന്വേഷിക്കുവാനും: ‘നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.’ (Mt 6:33).
ഇത് അതിരുകളും അന്യരുമില്ലാത്ത രാജ്യം... പടയൊരുക്കവും പടയോട്ടങ്ങളും ഇല്ലാത്ത രാജ്യം... ദൈവം പിതാവാകുന്ന രാജ്യം, നാം അവിടുത്തെ മക്കളും, നാം തമ്മില്‍ പരസ്പരം സഹോദരരുമാവുന്ന രാജ്യം... ഈ രാജ്യം നമ്മുടെ ഹൃദയതലങ്ങളിലാണ്.. അവിടെയാണ് അവിടുന്ന് രാജാവാകുവാന്‍ ആഗ്രഹിക്കുന്നത്... അവിടുത്തെ പിതാവിന്‍റെ നാമം പൂജിതമാവേണ്ടിടം, ഹിതം നിറവേറുന്നിടം... ‘അങ്ങയുടെ രാജ്യം വരേണമേ...’
ബനടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍ ഇത്തരത്തില്‍ ശ്രദ്ധേയമാവുന്നു: ‘ക്രിസ്തുവിന്‍റെ രാജത്വം മാനുഷികധികാരത്തിലല്ല മറിച്ചോ സ്നേഹിക്കുന്നതിലും മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലുമാണ്.’

-അഡ്വ (ഫാ). പങ്ക്രേഷ്യസ്
‘ബെത് ശാലോം’, കുമാരപുരം
‘Beth Shalom’, St. Pius X Church,
Kumarapuram, Medical College P. O.,
Thiruvananthapuram – 695011
Phone: 0471-2445371

23.08.2014/ 8.11.14