Sunday 19 June 2016

Women, discriminated...

മനുഷ്യന്‍ ദൈവ സാദൃഷത്തില്‍ സ്രിഷ്ടിക്കപ്പെട്ടവനാണ് എന്നത് വേദപുസ്തക മതമെങ്കിലും, അവന്‍ പ്രകൃത്യ മൃഗമെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യം. പിന്നീടാണ് അവന്‍ തിരിച്ചറിയുന്ന, ചിന്തിക്കുന്ന, ചിരിക്കുന്ന, ചതിക്കുന്ന മൃഗമാണെന്നും...
എന്നാല്‍ സ്ത്രീ-പുരുഷ ശരീരങ്ങള്‍ക്കുമേല്‍ ഒത്തിരി അതിരുകള്‍, അരുതുകള്‍ ചാര്‍ത്തി വീര്‍പ്പുമുട്ടിച്ചു... ഇവ സൃഷ്ടിച്ചവര്‍ക്കുതന്നെ പാലിക്കാന്‍ കഴിയാത്തവ... അവസരം കിട്ടിയപ്പോഴൊക്കെ അവര്‍ അറഞ്ഞു തുള്ളിയിട്ടുമുണ്ട്... പിന്നീട് സമൂഹം വിഹസിച്ചു, ശാസ്ത്രം വിഹസിച്ചു... അതിനനുസരിച്ച് ഇവകള്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല... എന്നാല്‍ ആ അരുതുകളും അതിരുകളും പൊട്ടിച്ചെറിയാന്‍ വെമ്പുന്ന ഒരുകൂട്ടം നിഷേദികളോ, നിഷ്ടയില്ലാത്തവരോ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നവരും ഉണ്ടായി...

ഇവയൊന്നുമില്ലാത്ത ജന്തുലോകത്തൊന്നും നമ്മില്‍ കാണുന്ന ലൈംഗീക ആസക്തിയോ, ആര്‍ത്തിയോ, അതിക്രമാങ്ങളോ അറിവില്ല... എന്തിനേറെ ജനപ്പെരുപ്പംപോലുമില്ല...

നാം ശരീരത്തെ കലയാക്കി, കവിതയാക്കി, ശില്പമാക്കി, സൌന്ദര്യ ബിംബമാക്കി അവസാനം കച്ചവടമാക്കി, കാശാക്കി... കച്ചവടത്തില്‍ എവിടെയാണ് വ്യവസ്ഥ/ധര്‍മം, ലാഭാമൊന്നല്ലാതെ...

ഇന്ന് മനുഷ്യാവകാശം പരക്കെ അംഗീകരിക്കപ്പെട്ടിട്ടും, സമത്വം ഭരണഘടനാ വാക്ദാനങ്ങളായിട്ടും സ്ത്രീ വിവേചിതയാണ്, പീഡിതയാണ്, ഉപബോഗവസ്തുവാണ്... അമ്മ, സഹോദരി, മകള്‍, ഭാര്യ എന്ന് ഭംഗി വാക്കുകള്‍ ഗൃഹാന്തരീക്ഷങ്ങളില്‍ മാത്രം... പുറത്തിറങ്ങിയാല്‍, അതും ഒറ്റയ്ക്കായാല്‍ ആര്‍ക്കും അവളെ അരുതാത്ത വിധത്തില്‍ നോക്കാം... അങ്ങനെ വളര്‍ത്തിവച്ചിരിക്കുന്നു നാം ഒരു സമൂഹത്തെ, അതേയളവില്‍ അത്തരം ചേഷ്ടകള ശ്രദ്ധിക്കാതിരിക്കാനോ, ശ്രദ്ധിച്ചാല്‍ത്തന്നെ അവഗണിക്കണമെന്നു സ്ത്രീകളെയും...

ബാല, വയോധിക പീഡനം ഇന്ന് സര്‍വ്വ സാധാരണമാണ്... തിരക്കുള്ള സ്ഥലങ്ങളില്‍, യാത്രാവേളകളില്‍ പ്രത്യേഗിച്ച്...

ഇതിനു വേറെ, സ്ത്രീകളെ കുറ്റപ്പെടുത്തലും, അവരുടെ വസ്ത്രധാരണം തുടങ്ങി... പുരഷന്‍ എപ്പോഴും സുരക്ഷിതന്‍! വ്യഭിചാരക്കുറ്റത്തിന് സാധാരണയായി പിടിക്കപ്പെടുന്നത് പാവം സ്ത്രീകളാണ്, അവര്‍ ഏതോ ഒറ്റയ്ക്ക് എന്തോ ചെയ്തുകളഞ്ഞപോലെ... ഇതാണ് നമ്മുടെ സദാചാര/നിയമ വ്യവസ്ഥ... ആഭാസങ്ങള്‍ എന്നല്ലാതെ വേറെന്തു വിളിക്കാന്‍.
..
തന്റെടമുള്ള, ആണത്തമുള്ള എത്ര പുരുഷന്മാര്‍ക്ക് സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ നിലപാടിനോട് ആത്മാര്‍ത്ഥതയോടെ യോജിക്കാന്‍ കഴിയും? അല്ലെങ്കില്‍ അവര്‍ക്കൊപ്പം ഇതിനെ നേരിടാന്‍, അവര്‍ ഇനിയെങ്കിലും സുരക്ഷിതരായി സമത്വത്തോടെ അഭിമാനത്തോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കാന്‍, സഹകരിക്കാന്‍ കഴിയും... ഇത് ഇന്നിന്‍റെ ധര്മമാണ്, മാനവ ധര്‍മവും, ദൈവീകതയ്ക്കൊപ്പം ഉയരുന്ന അവസ്ഥയും... അതുകൊണ്ടല്ലേ ദൈവത്തെ അര്‍ദ്ധനാരീശ്വരനാ ക്കിയത്പോലും...  


No comments: