Wednesday 24 December 2014

പ്രിയ അച്ചന്മാരെ, സഹോദരിമാരെ, സുഹൃത്തുക്കളെ,

ആദ്യമേ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്-നവവത്സര ആശംഷകള്‍ നേരട്ടെ... ഒരേ വീട്ടില്‍ താമസിക്കുന്ന ഒരാള്‍ മറ്റുള്ളവര്‍ക്ക് ഇങ്ങനെ ഒരു കത്തെഴുതുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടേക്കാം... അതിനുള്ള മറുപടി ഒന്നാലോചിച്ചാല്‍, അല്ലെങ്കില്‍ തുടര്‍ന്ന് വായിച്ചാല്‍ ആര്‍ക്കും മനസ്സിലാവും എന്നു കരുതുന്നുന്നു...

നമ്മുടെ ഈ ഭവനം വൃദ്ധരും രോഗികളുമായുള്ള വൈദീകര്‍ക്ക് വേണ്ടിയുള്ളതാണ് എന്നതില്‍ സംശയം ഉണ്ടാവില്ലല്ലോ. പിന്നെ അവരെ പരിചരിക്കുന്ന സഹോദരിമാരും അവരെ സഹായിക്കുന്നവരും... ഈ ഭവനം ഒരു ഇടവക അതിര്‍ത്തിയിലായതുകൊണ്ടും ആ ഇടവകയ്ക്ക് ഒരു വൈദീക ഭവനം ഇല്ലാത്തതുകൊണ്ടും അതിന്‍റെ വികാരികൂടി ഇവിടെ താമസിക്കുന്നു. പിന്നെ, ഈ അടുത്ത കാലത്തായി ചില വൈദീകര്‍ കുറെ ദിവസങ്ങള്‍ താമസിച്ചു പോകുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനുള്‍പ്പടെ രണ്ടു വൈദീകര്‍ ഇവിടെ സ്ഥിര താമസക്കാരുമാണ്. കൂടാതെ വന്നു പോകുന്ന രണ്ടു സഹായികളും, താമസിക്കുന്ന ഒരു സഹോദരനുമുണ്ടല്ലോ...

നമ്മള്‍ ഇതുവരെയായിട്ട് ഊണ് മേസയിലൊഴിച്ചു ഒന്നിച്ചു വരാറില്ല. അവിടെയും ആരും ആരുടേയും ക്ഷേമം അന്വേഷിക്കയോ കരുതല്‍ പങ്കുവയ്‌ക്കയോ ചെയ്യാറില്ല... ഇവിടുത്തെ അന്തേവാസികളായ വൈദീകര്‍ ഏതാണ്ട് തങ്ങളുടെ മുറികളില്‍ അടയ്ക്കപ്പെട്ടവരാന്... ഏറിയാല്‍ ഒന്നു അപ്പുറത്തുള്ള ആരാധന ചാപ്പലില്‍ പോയാല്‍ ആയി. അവര്‍ക്ക് സംസാരിച്ചിരിക്കാന്‍ ആരുമില്ല... ആരും അങ്ങോട്ട്‌ ചെല്ലാരുമില്ല...

ഈ എകാന്തര്‍ക്ക് ഒരുപക്ഷെ ഒന്നു സംഭാഷിക്കാനുള്ള ഏക അവസരവും സ്ഥലവും നമ്മുടെ ഊട്ടു മുറിയായിരിക്കും... അത് നമുക്ക് നിഷേധിക്കാമോ... ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ കഴിച്ചുപോകയാണ് പതിവ്... അതിലും മോശമായ ഒരു അവസ്ഥ, ഒരു സൌഹൃത സംഭാഷണത്തിനുള്ള വാതായനങ്ങള്‍പോലും അടച്ചുകളയുന്ന രീതിയിലുള്ള ടെലെവിഷന്‍ പരിപാടിയും, അതിന്‍റെ അനുബന്ധ കൈകാര്യം ചെയ്യലും... ഇത്തരം സമീപനത്തെ ഈ അടുത്ത കാലത്ത് പരിശുദ്ധ പിതാവുപോലും വിമര്‍ശനാത്മകമായി കാണുകയുണ്ടായി...

അവരെ നാം കുറേക്കൂടി പരിഗണിച്ചുകൂടെ? ഊട്ടുമേശയെ സൌഹൃദ സംഭാഷണത്തിന്‍റെ, പൊട്ടിച്ചിരിയുടെയൊക്കെ വേദിയാക്കി അവരെ ജീവിതത്തിന്‍റെ ആവുന്ന നിറവിലേക്ക് നയിച്ചുകൂടെ... ഊട്ടുമുറിക്കു പുറമേ നല്ല ഒരു റിക്രിയേഷന്‍ സൌകര്യവും ഒരുക്കിക്കൂടെ... വേണമെങ്കില്‍ അവിടെ ടി വി പ്രതിഷ്ടിക്കാവുന്നതല്ലേ ... കൂടാതെ ഇന്ടൂര്‍-ഗയിംസ് സൌഹര്യവും, പത്ര മാസികകളും ഒരുക്കാവുന്നതല്ലേ... പത്ര മാസികകളെ സ്വന്തം മുറികളില്‍ കൊണ്ടുപോകാതിരിക്കാം... അവര്‍ക്ക് പരസ്പരം കളിക്കാനും, കളിയാക്കാനും, മത്സരിക്കാനും, ചിരിക്കാനുമൊക്കെ സാഹചര്യം ഒരുക്കാം... അത് അവരെ കൂടുതല്‍ ഉന്മേഷവാന്‍മാരാക്കില്ലേ...

അതുപോലെ, ബലിയര്‍പ്പണം, പ്രാര്‍ത്ഥന എന്നീ വേളകളിലും ഒരാള്‍ മാത്രം എന്നും നേതൃത്വം ഏറ്റുടുക്കാതെ മറ്റുള്ളവര്‍ക്കും അവസരം കൊടുക്കുകയല്ലേ വേണ്ടത്... നമ്മെപ്പോലെ അവര്‍ക്കും ആഗ്രഹം ഉണ്ടാവില്ലേ... എന്തുകൊണ്ട് അവരുടെ വികാരങ്ങള്‍ നാം അറിയുന്നില്ല, അംഗീകരിക്കുന്നില്ല... അവസരം കൊടുക്കുന്നില്ല... ദിവ്യബലിയും പ്രാര്‍ത്ഥനകളും കുറേക്കൂടി സജീവമാക്കിക്കൂടെ... പങ്കാളിത്ത സ്വഭാവം ഉള്ളതാക്കിക്കൂടെ... യാമ പ്രാര്‍ത്ഥനകളും മറ്റുമൊക്കെ എല്ലാവരെയും പങ്കെടുപ്പിക്കുന്ന രീതിയില്‍ ആക്കണ്ടേ...

അല്ലാതെ നാം അടഞ്ഞ മുറികളില്‍ അടഞ്ഞു കിടക്കെണ്ടാവരാണോ... അങ്ങനെ യേശു വാഗ്ദാനം ചെയ്ത ജീവന്‍റെ നിറവിനെ നിഷേധിക്കണമോ? ഉള്ള വേദനയും ഏകാന്തതയും പങ്കു വച്ചാല്‍ കുറയില്ലേ, സന്തോഷം പങ്കുവച്ചാല്‍ ഇരട്ടിക്കില്ലേ... പിന്നെ എന്തിനു നാം ഇങ്ങനെ പരസ്പരം കരുതല്‍ ഇല്ലാതെ, നിര്‍നിമേഷരായി കഴിയുന്നു...

കൂടെക്കൂടെ നമുക്ക് ഒത്തു വരാനും, സന്തോഷം പങ്കു വയ്ക്കാനും കഴിയണം... ഈ ഭവനത്തെ സജീവ ഭാവനമാക്കണം...സന്തോഷ ഭവനമാക്കണം... അതിനായി നല്ല പരിപാടികളും ആസൂത്രണം ചെയ്യാം, വല്ലപ്പോഴുമുള്ള ചെറിയ ഉല്ലാസ യാത്രകളുള്‍ പ്പെടെ...

വരും വര്‍ഷം നന്മയുടെ, സന്തോഷത്തിന്‍റെ, നിറജീവന്‍റെ വര്‍ഷമാവട്ടെ എന്നാശിക്കാം, അതിനായി പ്രാര്‍ത്തിക്കാം, സര്‍വ്വോപരി പ്രവര്‍ത്തിക്കാം... അതിനായി പരസ്പരം കരുതാം... സ്നേഹിക്കാം... ധാരണയോടെ സഹായിക്കാം, ശുശ്രൂഷിക്കാം... ഹൃദ്യമായ ക്രിസ്തുമസ്-നവവത്സര ആശംഷകള്‍!

സ്നേഹത്തോടെ, - പങ്ക്രെഷ്യസ് 


(This letter was shown to James Culas for his comments and he asked me not to give it the inmates as it was intended, telling that it would hurt... then how else to put matters across...!) 
(‘Beth-shalom’, Priests’ Home, Kumarapuram. 22.12.2

No comments: