Friday 27 March 2015

Robert's initiative at our lives...



പ്രിയ റോബര്‍ട്ട്‌,
അഭിനന്ദനങ്ങള്‍കൊണ്ട് ഒതുക്കാവുന്ന ഒരു സമസ്യയല്ല റോബര്‍ട്ട്‌ ചെയ്തു തീര്‍ത്തത്, ‘കടല്പ്പണിക്കാരുടെ ലോകം’ എന്ന അത്യപൂര്‍വ്വ രചനയിലൂടെ... ഇന്നലെ യാദൃ ശ്ചികമായിട്ടാണ് ജെയിംസ് ആ കൈയെഴുത്തുപ്രതി എനിക്ക് തന്നത്... ഞാനും, ‘റോബര്‍ട്ട്‌ പ്രത്യേകിച്ചു എന്തു എഴുതാനാണ്’ എന്നാ ഭാവത്തില്‍ വാങ്ങി വച്ചു, സാധിക്കുമെങ്കില്‍ ഓടിച്ചൊന്നു വായിച്ചു അഭിപ്രായം പറയാന്‍ ശ്രമിക്കാം എന്ന നിലപാടില്‍...
മുന്‍വിധി ഉണ്ടാവാതിരിക്കാന്‍ ‘അവധാരിക’ ഒഴിവാക്കി വായന തുടങ്ങി... വായിച്ചു തുടങ്ങിയപ്പോള്‍ ആ ആഖ്യാന ശൈലി എന്നെ ഘടാതാകര്ഷിച്ച്ചു, പ്രതിപാത്യ വിഷയം എന്റെതുമായി, അങ്ങനെ ഞാനറിയാതെ ഞാന്‍ അതില്‍ ലയിച്ചുപോയി...
ഇത് ഒരു പഠനമാണോ, നോവലാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അത്ര സുന്ദരമായാണ് രചനയുടെ പോക്ക്... എന്നിലേക്ക്‌ എന്നെ നയിച്ചു... പലപ്പോഴും കണ്ണുകളെ ഈറനണിയിച്ചു... എന്‍റെയും ബാല്യത്തിലേക്ക്, ഒത്തിരി മോഹിച്ചിരുന്ന ആ തിരുമുറ്റത്തേക്ക്, എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി...
കടലിന്‍റെ ആഴം ഇത്ര അഗാതമാണെന്ന്, കടലിന്‍റെ മക്കളുടെ മനസ്സ് അതിലും അഗാതമാണെന്ന് കാട്ടിത്തന്നു... എത്ര സാകസികമാണാ ജീവിതം... പ്രകൃതിയിലെ വികൃതിയായ കടലിനെ, അതിലെ അനിശ്ചിതത്വങ്ങളെ, അനന്തതയെ, അപകടതയെ എത്ര ധീരമായാണ് നമ്മുടെ ‘നിരക്ഷര’ സഹോദരങ്ങള്‍ അതിജീവിച്ചത് എന്നെല്ലാം കാട്ടിത്തന്നു...

No comments: