Monday 3 December 2012

സൗഹൃതം പുതുക്കാന്‍...

ദൈവ-മനുഷ്യ സൗഹൃതം ഇത്ര ഹൃദ്യമായി അനുഭവവേദ്യമായത് യേശുവിന്‍റെ പിറവിയോടെയാണ്. അതുകൊണ്ടുതന്നെ സൗഹൃതം പുതുക്കുവാന്‍ ഇതിനേക്കാള്‍ ഉചിതമായ മറ്റൊരവസരം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളം സഭാ വേദികളില്‍നിന്നും മാറി നില്‍കുകയായിരുന്നു - നേതൃത്വത്തിന്‍റെ, സഹപ്രവര്‍ത്തകരായ പലരുടേയും സമീപനങ്ങളും ശൈലികളുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാത്ത സാഹചര്യത്തില്‍... ഇനിയും വിട്ടുവീഴ്ചകള്‍ ആയാല്‍ അത് തന്നെ ഒരുതരം ശൈലിയായി,സമീപനമായി അധപ്പതിക്കില്ലേ എന്നൊരു ശങ്കയും ഇല്ലാതില്ല. 

വജ്ര ജൂബിലി കഴിഞ്ഞു, കൊട്ടിഘോഷിക്കപെട്ട സിനഡും കഴിഞ്ഞു. എങ്കിലും, 'വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ'യല്ലേ? കെട്ടിയിട്ട വഞ്ചി തുഴയാന്‍ ഇനി കഴിയില്ല... വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, എഴുതിയും കൊടുത്തു! 'അനുവാദം' ലബിക്കാത്തതല്ല കാരണം,  ഇങ്ങനെ തുടരാന്‍... അവ്യക്തമായ ചില പ്രതീക്ഷകള്‍ ഇപ്പോഴും മനസ്സിന്റെ ആഴങ്ങളില്‍ എവിടെയോ ഉള്ളതുകൊണ്ടുമാത്രം... ഇതും എത്ര നാള്‍ എന്ന് നിശ്ചയമില്ല... 

നമ്മുടെ ജനങ്ങള്‍ക്ക്‌ പുരോഗതിയുണ്ട്, സംശയമില്ല., നമ്മള്‍ക്കുപരി എന്നുമാത്രം. നാംകൂടി അവര്കൊപ്പം ഉണ്ടായിരുന്നെങ്കില്‍, അഭിമാനത്തോടെ, നിശ്ചയധാര്‍ഡ്യ ത്തോടെ! വളരാന്‍ വേണ്ടുന്ന ബുദധിക-സാമ്പത്തിക ശേഷി നമുക്ക് ഇല്ലെന്നു പറയാന്‍ ആരെങ്കിലും ഇന്ന് തയ്യാറാവുമോ? നമ്മുടെ വിഭവങ്ങളെ ആസൂത്രിതമായി പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതങ്ങള്‍ രചിക്കാനാവും തീര്‍ച്ച. വ്യത്യസ്ത മേഘലകളില്‍ നമ്മുടെ യുവതലമുറ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ആത്മാഭിമാനം വളരാന്‍ സഹായിക്കാം, കഴിവുകളെ  പ്രോത്സാഹിപ്പിക്കാം, നിഷ്കളങ്കതക്കൊപ്പം വിവേകവും സാമര്‍ത്യവും ഉള്ളവരാക്കാം... വിയര്‍പ്പിന്റെ വിലയെ കരുതലോടെ വ്യയം ചെയ്യാന്‍ പഠിപ്പിക്കാം - ഭാവന നിര്‍മ്മിതിയില്‍ മിതത്വം, വിവാഹാതി കാര്യങ്ങളില്‍ ലാളിത്യം, ആഘോഷങ്ങളില്‍ (തിരുനാള്‍) ആന്തരിക സംതൃപ്തി, പഠനങ്ങളില്‍ മികവു, ഭാവന-പരിസര സംരക്ഷണയില്‍ ശുചിത്വം എന്നിങ്ങനെ നമ്മുടെ ജനത്തെ ശീലിപ്പിച്ചാല്‍ അതിശയിപ്പിക്കുന്ന മാറ്റം ഉണ്ടാവാതിരിക്കില്ല. 

മതാത്മകത ജീവിത യാഥാര്‍ത്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രതിഭാസമാവാതെ, യാതാര്ത്യബോധമുള്ള ആത്യാത്മികതയായി വളരണം. ജനങ്ങള്‍ക്ക്‌ തീരുമാന പ്രക്രിയയില്‍, സാമ്പത്തിക നടത്തിപ്പില്‍ വ്യക്തമായ അവകാശവും, അധികാരവും സ്വാതന്ത്രിയവും വേണം. ആരെയും ആശ്രയിച്ചു ആര്‍ക്കും വളരാന്‍ ആവില്ല, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവനം അവര്‍. 

കഴിഞ്ഞ 75 സംവത്സരങ്ങളായി നമ്മെ മാത്രം വിശ്വസിച്ചു, നമ്മോടൊപ്പം നിന്ന, കഠിനധ്വാനികളും കര്മാസേഷിയും കഴിവുറ്റവരും ആയ ഇവര്‍ക്ക് നാം നല്കിയതെന്താണ്? അഭിമാനമോ. ആശ്രയബോധാമോ, അടിമത്വമോ, അപഹര്‍ഷതയോ! സാക്ഷര കേരളത്തിലെ, അതിന്‍റെ തലസ്ഥാന നഗരിയിലെ, നമ്മുടെ ജനമാണ് താരതമ്യേന നിരക്ഷരര്‍! 'ദൈവത്തിന്‍റെ സ്വന്തം നാട' അയ ഇവിടെ പരസ്യ വിസര്‍ജനത്തിലൂടെ തീരങ്ങളെ മലിനമാക്കി പത്രവാര്‍ത്തകളില്‍ വരെ സ്ഥാനം പിടിച്ചവര്‍! അവര്‍ക്കാണ് കോടികളുടെ പള്ളികള്‍, പാവങ്ങളെ കൊഞ്ഞനം കാണിക്കുന്ന പള്ളിമെടകള്‍... പള്ളിക്കൂടങ്ങള്‍ പോലുള്ളവയുടെ ശോ ച്യ/ദയനീയാവസ്ഥ പരയാതിരിക്കയാണ് ഭേതം...

ഇവയോടൊക്കെ നിസ്സംഗത പുലര്‍ത്തുന്ന, മറ്റുള്ളവരെ പഴിചാര്‍ത്തുന്ന നേത്രുത്വത്തിനൊപ്പം ഇനിയം സഹ യാത്രികനാവാന്‍ ഭുദ്ധിമുട്ടുണ്ട്. 

വളരാന്‍, തലയെടുപ്പോടെ ജീവിക്കാന്‍ അവകാശമാണ് വേണ്ടത്, ഔതാര്യമല്ല, ആജനാഭിക്കാപ്പെടുകയല്ല ഉത്തരവാതിത്വങ്ങള്‍ എല്പിക്കപ്പെടുകയാണ് വേണ്ടത്.

നേതൃത്വം ബഹുമാനം ആര്ജിക്കയാണ് വേണ്ടത്, ആവശ്യപ്പെടുകയല്ല. അനുഗ്രഹ വഴികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആചാരങ്ങള്‍ കമ്പോലവല്‍കരിക്കപെടരുത്. 

നേതൃത്വം സുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വേണ്ടിയാണ്... 

ഈവക പ്രതീക്ഷകളുമായി യേശുവിന്‍റെ തിരുപ്പിറവിയുടെ സ്മരണയില്‍ 'ദൈവരാജ്യവും അതിനറെ നീതിയും അന്വേഷിക്കാം, ബാക്കിയുള്ളതെല്ലാം നല്‍കപ്പെടും' തീര്‍ച്ച.

തിരുപ്പിറവിയുടെ, സമാഗതമാവുന്ന പ്രതീക്ഷകളുടെ 2013-ന്റ്റെ എല്ലാവിധ മംഗളങ്ങളും ആശംഷകളും....

ഒത്തിരി സ്നേഹത്തോടെ,
പങ്കി 
03.12.2012


No comments: