Sunday 1 February 2015

responding hema....

എനിക്കെത്രയും പ്രിയപ്പെട്ട ഹേമമോള്‍ക്ക്,
അനുഗ്രഹ വഴികളില്‍ വഴിവിളക്കാണ് ഹേമമോള്‍... നീയെന്‍റെ ആനന്ദമാണ്, അനുഗ്രഹവും, അഭിമാനാവും... എന്‍റെ കൈകളില്‍ കുറെ അമൂല്യ നിധികളുണ്ട് - നിന്‍റെ കത്തുകള്‍-... ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിക്കുന്നവ... വായിക്കുമ്പോഴൊക്കെ കണ്ണുകള്‍ നിറയും, മനസ്സും...
ഈ പാവപ്പെട്ട പങ്കിയച്ചന് നിന്‍റെ സന്തോഷത്തില്‍ സന്തോഷിക്കുന്നു... നിന്‍റെ സ്വപ്‌നങ്ങള്‍ സഫലമായെങ്കില്‍ അതിലുമേറെ ചാരിതാര്‍ത്ഥ്യം ഉണ്ടാവാനുണ്ടോ? സാദാരണത്വത്തില്‍ അസാദരണയായി, സമര്‍പ്പണത്തില്‍ സംപൂര്‍ണയായി വളര്‍ന്നു നീ നിത്യവൃദ വാക്ദാനം ഡിസംബര്‍ എട്ടിന് നല്‍കുമ്പോള്‍, ഈ ദരിദ്ര നാരായണനും ആദ്മാവില്‍ നിന്നോടൊപ്പം ഉണ്ടാവും...
08.05.2014-നു മമ്മിയേയും പപ്പയെയും കാണാന്‍ വീട്ടില്‍ പോയിരുന്നു, മറ്റാരും ഉണ്ടായിരുല്ലതാനും... കുട്ടനും ആ ദിവസങ്ങളില്‍ ഡയക്കോനേറ്റ് സ്വീകരിക്കുന്നു എന്ന് കേട്ടു... സന്തോഷം... താമസിയാതെ അവനും അഭിഷിക്തനാവും.... അതിനൊപ്പം നിന്‍റെ നിത്യവൃദ വാഗ്ദാനവും അടുത്തടുത്ത നാളുകളിലായാല്‍ നന്നെന്നു മമ്മിക്ക്‌ ആഗ്രഹമുണ്ട്... അവര്‍ ഇരുവരും, കുട്ടനും ഫിലിപ്പിന്‍സില്‍ വരാന്‍ ഉദ്ദേശിക്കുന്നു... വരാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു...
ഇനി, അല്പം സ്വകാര്യം പറയാമല്ലോ... ‘സമര്‍പ്പണ’ത്തിന്‍റെ മുപ്പത്തിമൂന്നു സംവത്സരങ്ങള്‍ പൂര്‍ത്തിയാവുംപോഴും സഭാസംവിധാനത്തെ, അതിന്‍റെ അധികാര- ആദിപത്യശൈലികളെ, സ്ഥാനമാനങ്ങള്‍ക്കും സമ്പത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, അവയുമായി പൊരുത്തപ്പെടാനും... ‘വിശ്വാസം’ ദുര്‍ബലമാവുന്നു, വിശേഷിച്ചും സമര്‍പ്പിതരുടെ കാപട്യം, അധികാരക്കൊതിയും, ധനമോഹവും, സുഖലോലുപതയും, ദരിദ്രരോടുള്ള അവഗണനയും കാണുമ്പോള്‍... സാധാരണ വിശ്വാസികളുടെ ദൌര്‍ബല്യങ്ങളെ മുതലെടുക്കുന്നത് കാണുമ്പോള്‍... ദരിദ്രരും വൃണിതരുമായ സഭാതനയരും - സമ്പന്നവും സുരക്ഷിതവുമായ സഭയും... എന്തൊരു വൈരൂദ്ധ്യം! യേശുവിന്‍റെ സുവിശേഷത്തിന് നിരക്കുന്നതാണോ ഇത്...
എന്തുകൊണ്ടേ സഭ സുദാര്യമാവുന്നില്ല... സ്വതന്ത്രയാവുന്നില്ല... വിശുദ്ധി മൂടി വൈക്കപ്പെടെണ്ടാതാണോ? ‘മലമേല്‍ സ്ഥാപിതമായ പട്ടണം പോലെ, വിളക്ക്പീടത്തിന്മേല്‍ വച്ച വിളക്കുപോലെ..’ എന്തുകൊണ്ടേ സഭ സ്വയം പ്രകാശിതമാവുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു...
അതുകൊണ്ട് അധികാര-സ്ഥാനമാനങ്ങളില്ലാതെ നിശബ്തമായി സേവനം ചെയ്താല്‍ മതിയെന്ന് തോന്നുന്നു... സജീവ ‘ശുശ്രൂഷ’ മതിയാക്കിയാലോ എന്നു തോന്നുന്നു... സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ 55/56 ആണ്, എനിക്ക് ഇപ്പോള്‍തന്നെ 59 ആയി... മതിയാക്കുന്നു, ചെറുപ്പക്കാര്‍ക്ക് വേണ്ടിക്കൂടി അവസരങ്ങള്‍ ഒരുക്കാമല്ലോ.... കുട്ടനെപ്പോലുള്ളവര്‍ വരുമ്പോള്‍ വഴിമാറിക്കൊടുക്കണ്ടേ... ഇനി അവരെപ്പോലുള്ളവരുടെ കാലമാകണം...
ഇവയ്ക്കു പുറമെയാണ് ബന്ധനങ്ങള്‍ ആയേക്കുമോയെന്നു തോന്നിപ്പോവുന്ന ബന്ധങ്ങള്‍,    പൂര്‍വ്വാധികം തീവ്രദയോടെ തുടരുന്ന പഴയ സൌഹൃദങ്ങള്‍... ഉള്‍വലിയാനും പിന്‍വാങ്ങാനുമുളള ഉള്‍വിളി... യേശുവിന്‍റെ അരക്ഷിതാവസ്ഥയെ, അപകട സാദ്ധ്യതകളെ  ആശ്ലേഷിക്കാന്‍ വെമ്പല്‍...     
എല്ലാം ഉപേക്ഷിച്ചു എവിടെക്കെന്നില്ലാതെ ഇറങ്ങിയാലോ... ‘പ്രകാശമേ നയിച്ചാലും’ എന്ന് പ്രാര്‍ഥിക്കയല്ലാതെ, പ്രാര്‍ഥിക്കണം എന്നപേക്ഷിക്കയല്ലാതെ...
8.11.14-നു ഉച്ചയോടെ മമ്മിയും ഒരു കൂട്ടുകാരിയും നിന്റെയും, നിന്‍റെ കൂട്ടുകാരി പിയോ ജോണിന്റെയും സമാഗതമാവുന്ന സമര്‍പ്പണ സദ്‌വാര്‍ത്താ ക്ഷണക്കത്തുമായി വന്നിരുന്നു...
ഹേമമോള്‍ പ്രസന്നയായി, മിടുക്കിയായി, ആദ്മ ചൈതന്യം നിറഞ്ഞവളായി, എല്ലാവര്‍ക്കും അനുഗ്രഹമായി ജീവിക്കണം... അനുഗ്രഹീതയായിരിക്കുക...
ഒരുപാടൊരുപാട് സ്നേഹ വാത്സല്യത്തോടെ,


പങ്കിയച്ചന്‍ 

6th Dec 2014

No comments: